Business
ബ്രാൻഡ് മൂല്യത്തിൽ തകർപ്പൻ കോലി, ആലിയ-രശ്മികയ്ക്ക് സർപ്രൈസ് എൻട്രി
ന്യൂഡൽഹി ∙ ഇന്ത്യൻ സെലിബ്രിറ്റികളുടെ ബ്രാൻഡ് മൂല്യത്തിൽ ക്രിക്കറ്റ് താരം വിരാട് കോലി ഒന്നാം സ്ഥാനത്ത് തുടരുന്നു. 231.1 മില്യൺ ഡോളർ മൂല്യവുമായി കോലി ടോപ്-25 പട്ടികയിൽ മുന്നിൽ നിൽക്കുന്നു.
രൺവീർ സിങ് രണ്ടാമത് (170.7 മില്യൺ), ഷാറുഖ് ഖാൻ മൂന്നാം (145.7 മില്യൺ) സ്ഥാനത്ത് തുടരുന്നു. നാലാം സ്ഥാനത്ത് ആലിയ ഭട്ട് 116.4 മില്യൻ മൂല്യത്തോടെ സർപ്രൈസ് എൻട്രിയായി.
സച്ചിൻ ടെണ്ടുൾക്കർ 112.2 മില്യൻ മൂല്യത്തോടെ അഞ്ചാം സ്ഥാനത്ത് തുടരുന്നു. തെലുങ്ക് താരം അല്ലു അർജുനും ദക്ഷിണേന്ത്യൻ താരം രശ്മിക മന്ദാനും ടോപ്-25 ലിസ്റ്റിൽ ഇടം നേടിയിട്ടുണ്ട്.
2024-ൽ ടോപ് 25 സെലിബ്രിറ്റികളുടെ മൊത്തം ബ്രാൻഡ് മൂല്യ വർധന 5% മാത്രം ആയിരുന്നു, 2023-ലെ 15.5%-നെ അപേക്ഷിച്ച് കുറഞ്ഞത്.