ഓയോ റൂംസ് കുതിക്കുകയാണ്; മൂല്യം 5 ബില്യൺ ഡോളർ
അത്ഭുതകരമായ വളർച്ച നേടി മുന്നേറുകയാണ് ഓയോ റൂംസ് എന്ന സ്റ്റാർട്ടപ്പ് കമ്പനി. വെറും അഞ്ച് വർഷം കൊണ്ട് 5 ബില്യൺ ഡോളർ മൂല്യം നേടിയിരിക്കുന്നു. അതിനിടെ ചൈന, യു.കെ എന്ന വിദേശ രാജ്യങ്ങളിൽ സാന്നിധ്യമറിയിച്ചു കഴിഞ്ഞു.
കഴിഞ്ഞ ദിവസം ജാപ്പനീസ് പ്രൈവറ്റ് ഇക്വിറ്റി സ്ഥാപനമായ സോഫ്റ്റ്ബാങ്ക് ഉൾപ്പെടെയുള്ള കമ്പനിയുടെ നിക്ഷേപകർ തങ്ങളുടെ ഫണ്ടിംഗ് ഒരു ബില്യൺ ഡോളർ ആയി ഉയർത്തുമെന്ന് പ്രഖ്യാപിച്ചു. ഇതോടെ കമ്പനിയുടെ മൂല്യം അഞ്ചിരട്ടി ഉയർന്ന് 5 ബില്യൺ ഡോളറായി.
അങ്ങനെ ഓയോ യൂണികോൺ കമ്പനികളുടെ പട്ടികയിൽ സ്ഥാനം പിടിച്ചു. ഒരു ബില്യൻ (100 കോടി) ഡോളറിന് മുകളിൽ മൂല്യമുള്ള സ്വകാര്യ കമ്പനികളെയാണ് യൂണികോണായി കണക്കാക്കുന്നത്. ഒഡീഷയിൽ നിന്നുള്ള 24കാരനായ റിതേഷ് അഗർവാളാണ് കമ്പനിയുടെ സ്ഥാപകൻ.