ഓഹരികള്‍ ഇനി മുതൽ പേടിഎം വഴി വാങ്ങാം

ഇനി മുതൽ ഓഹരികൾ പേ ടി എം വഴി വാങ്ങാം. ഓണ്‍ലൈന്‍ പണമിടപാട് സ്ഥാപനമായ പേടിഎം സ്റ്റോക് ബ്രോക്കിങ് രംഗത്തേക്ക് കടക്കുന്നു. പേടി എം ഉപഭോക്താക്കള്‍ക്ക് ഇനിമുതല്‍ ഓഹരികള്‍ ഓണ്‍ലൈനായി വാങ്ങാൻ കമ്പനി സൗകര്യം ഒരുക്കുന്നു.

കമ്പനിയുടെ ഇന്‍വെസ്റ്റ്‌മെന്റ് ആന്‍ഡ് വെല്‍ത്ത് മാനേജ്‌മെന്റ് വിഭാഗമായ 'പേടിഎം മണി'യിലൂടെയാണ് സേവനങ്ങള്‍ ലഭ്യമാകുന്നത്. ഇതിന്റെ ഭാഗമായി ബിഎസ്‌ഇ, എന്‍എസ്‌ഇ എന്നിവയില്‍ പേടിഎം അംഗത്വവും എടുത്തുകഴിഞ്ഞു.ഓഹരി നിയന്ത്രണ ബോര്‍ഡായ സെബിയില്‍ നിന്ന് ഇത് സംബന്ധിച്ച അംഗീകാരവും പേടിഎം നേടിയെടുത്തു. ഡിസ്‌കൗണ്ട് ബ്രോക്കിങ് സേവനമായിരിക്കും കമ്പനി നല്‍കുക.മൊബൈല്‍ ഫോണ്‍ വഴി പണം കൈമാറാന്‍ സഹായിക്കുന്ന ഇലക്ട്രോണിക് വാലറ്റ് സംവിധാനമാണ് പേടിഎം