പാന്‍കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള അവസാന തിയ്യതി മാർച്ച് 31

ഡല്‍ഹി: പാന്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കുന്നതിന് മാര്‍ച്ച് 31 വരെ സമയം നീട്ടി നല്‍കി. കേന്ദ്ര ആദായ നികുതി വകുപ്പാണ് ഇക്കാര്യം അറിയിച്ചത്. ഡിസംബര്‍ 31 ആയിരുന്നു നേരത്തെ അനുവദിച്ചിരുന്ന അവസാന തിയ്യതി. ആദായനികുതി വകുപ്പിന്റെ ഇ ഫയലിംങ് തീര്‍ത്തും ലളിതമായി ആധാറും പാനുമായി ബന്ധിപ്പിക്കാം.

ഇതിന് ആധാറും പാന്‍ നമ്പറും നല്‍കിയ ശേഷം ഒടിപി വഴിയോ അല്ലാതെയോ ബന്ധിപ്പിക്കാം. നേരത്തെ നിങ്ങളുടെ ആധാര്‍ പാനുമായി ബന്ധിപ്പിച്ചിട്ടുണ്ടോ എന്നും പരിശോധിക്കാം.