Entertainment
'എമ്പുരാന്' പോലുമില്ലാത്ത നേട്ടം! ബോക്സ് ഓഫീസില്‍ അപൂര്‍വ്വത രചിച്ച് 'ദൃശ്യം 3'
മലയാളത്തില്‍ ഏറെ പ്രത്യേകതകളുള്ള ഫ്രാഞ്ചൈസികളില്‍ ഒന്നാണ് ദൃശ്യം. ഇത്രയധികം റീമേക്കുകള്‍ പല ഭാഷകളില്‍ സംഭവിച്ച മറ്റൊരു ഫ്രാഞ്ചൈസി മലയാളത്തിലെന്നല്ല മറ്റ് ഇന്ത്യന്‍ ഭാഷകളിലും ഉണ്ടാവില്ല. അതിന്‍റെ മൂന്നാം ഭാഗം എന്ന നിലയില്‍ വന്‍ പ്രീ റിലീസ് ഹൈപ്പുമായി എത്തിയ ചിത്രമാണ് ദൃശ്യം 3. പ്രേക്ഷകരുടെ കാത്തിരിപ്പ് എത്രത്തോളമെന്ന് വ്യക്തമാക്കുന്നതായിരുന്നു ചിത്രത്തിന് ലഭിച്ച അഡ്വാന്‍സ് ബുക്കിംഗ്. മോളിവുഡിലെ പതിവ് രീതികളില്‍ നിന്ന് വ്യത്യസ്തമായി 11 ദിവസം മുന്‍പാണ് ചിത്രത്തിന്‍റെ അഡ്വാന്‍സ് ബുക്കിംഗ് ആരംഭിച്ചത്. വന്‍ പ്രതികരണമായിരുന്നു ഇതിന് ലഭിച്ചത്. റിലീസിന് മുന്‍പ് തന്നെ ബോക്സ് ഓഫീസില്‍ പല നേട്ടങ്ങളും ചിത്രം സ്വന്തമാക്കിയിരുന്നു. അതില്‍ അപൂര്‍വ്വങ്ങളില്‍ അത്യപൂര്‍വ്വമായ ഒരു നേട്ടവുമുണ്ട്.