രജിഷയുടെ ഐറ്റം ഡാൻസ്, ശ്രദ്ധ നേടി കൃഷാന്ദ് ചിത്രം മസ്തിഷ്ക മരണം; സൈമൺസ് മെമ്മറീസ്, റിലീസ് പ്രഖ്യാപിച്ചു
കൃഷാന്ദ് ഒരുക്കിയ പുതിയ ചിത്രം മസ്തിഷ്ക മരണം;സൈമൺസ് മെമ്മറീസിൻ്റെ റിലീസ് തീയതി പുറത്ത്. 2026, ഫെബ്രുവരി 27 ന് ആണ് ചിത്രം ആഗോള തലത്തിൽ തീയേറ്ററുകളിൽ എത്തുക. അജിത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത് ആണ് ചിത്രം നിർമ്മിക്കുന്നത്. "മസ്തിഷ്ക മരണം- എ ഫ്രാങ്കെന്ബൈറ്റിങ് ഓഫ് സൈമൺസ് മെമ്മറീസ്" എന്നാണ് ചിത്രത്തിന്റെ മുഴുവൻ ടൈറ്റിൽ. ആവാസവ്യൂഹം, പുരുഷ പ്രേതം എന്നീ വൻ പ്രേക്ഷക- നിരൂപക പ്രശംസ നേടിയ ചിത്രങ്ങൾക്ക് ശേഷം കൃഷാന്ദ് രചിച്ചു സംവിധാനം ചെയ്യുന്ന ഈ ചിത്രം, 'ഗഗനചാരി' എന്ന ചിത്രത്തിന് ശേഷം അജിത് വിനായക ഫിലിംസ്, കൃഷാന്ദ് ഫിലിംസ് എന്നിവർ ഒന്നിക്കുന്ന സയൻസ് ഫിക്ഷൻ ചിത്രം കൂടിയാണ്. 2046 കാലഘട്ടത്തിൽ കഥ പറയുന്ന ഒരു സയൻസ് ഫിക്ഷൻ ഇൻവെസ്റ്റിഗേഷൻ കോമഡി ചിത്രമായാണ് ഇതൊരുക്കിയിരിക്കുന്നത്.
ചിത്രത്തിൻ്റെ 2 ടീസറുകൾ ഇതിനോടകം പുറത്ത് വരികയും, വലിയ പ്രേക്ഷക ശ്രദ്ധ നേടുകയും ചെയ്തിരുന്നു. തദ്ദേശീയമായ പശ്ചാത്തലത്തിൽ, സയൻസ് ഫിക്ഷന്റെ ഏറെ മാഡ്നെസ്സ് നിറഞ്ഞ ഒരു അവതരണ ശൈലിയാണ് ചിത്രം സ്വീകരിച്ചിരിക്കുന്നതെന്ന് ടീസറുകൾ സൂചിപ്പിക്കുന്നു. ഫ്യൂച്ചറിസ്റ്റിക് നിയോ നോയിർ മൂഡ് നിലനിർത്തുന്ന ചിത്രത്തിന്, അന്താരാഷ്ട്ര സിനിമകളുടെ നിലവാരമുള്ള ദൃശ്യഭാഷയാണുള്ളത് എന്നതും ടീസർ ദൃശ്യങ്ങൾ കാണിച്ചു തരുന്നുണ്ട്. 2046 ലെ കൊച്ചി നഗരത്തിന്റെ (നിയോ കൊച്ചി) പശ്ചാത്തലത്തിലാണ് ചിത്രം അവതരിപ്പിക്കുന്നത്.
രജിഷയുടെ ഐറ്റം ഡാൻസ് ഉള്പ്പെടെയുള്ള ചിത്രത്തിലെ ഗാനങ്ങളും സൂപ്പർ ഹിറ്റായിട്ടുണ്ട്.ചിത്രത്തിൽ നിന്ന് ആദ്യം പുറത്തു വന്ന "കോമള താമര" എന്ന ഗാനവും, പിന്നീട് എത്തിയ "ആരാധകൻ" എന്ന ഗാനവും ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. ഏറെ വ്യത്യസ്തമായ മേക്കിങ് ശൈലി ആണ് ചിത്രത്തിൻ്റേത് എന്ന് ഈ ഗാനങ്ങളും സൂചിപ്പിക്കുന്നുണ്ട്. മലയാള പ്രേക്ഷകർ ഇതുവരെ കാണാത്ത ശൈലിയിൽ ആണ് ഗാനങ്ങൾ അവതരിപ്പിച്ചിരിക്കുന്നത്. മലയാള സിനിമയിൽ ഇത് വരെ കാണാത്ത രീതിയിലുള്ള കഥ പറച്ചിൽ ആണ് ചിത്രത്തിൽ ഉണ്ടാവുക എന്നും ടീസറുകളും ഗാനങ്ങളും സൂചന നൽകുന്നുണ്ട്.