ഇളിഭ്യനായത് ആര് ?

വിമർശകർക്ക് സിനിമ സ്റ്റൈൽ മറുപടിയുമായി മോഹൻലാൽ. സഹപ്രവര്ത്തകര്ക്ക് ഇടയിലേക്ക് വരാന് തനിക്ക് ആരുടെയും അനുവാദം വേണ്ടെന്നും സഹപ്രവര്ത്തകര് ആദരിക്കപ്പെടുന്നതു കാണുന്നത് അവകാശവും കടമയുമാണെന്നും അദ്ദേഹം വ്യക്തമാക്കി. കാലത്തിന്റെ തിരശ്ശീല വീഴും വരെ ഇവിടെയൊക്കെ ഉണ്ടാകുമെന്നും മോഹൻലാൽ പ്രഖ്യാപിച്ചു. സംസ്ഥാന ചലച്ചിത്ര പുരസ്കാര സമർപ്പണച്ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുത്ത മോഹൻലാൽ ചടങ്ങുമായി ബന്ധപ്പെട്ട വിവാദങ്ങൾക്ക് പ്രസംഗത്തിലൂടെ മറുപടി നൽകുകയായിരുന്നു.

എനിക്ക് ഏറ്റവും പ്രിയപ്പെട്ട മണ്ണിലാണ് ഈ ചടങ്ങു നടക്കുന്നത്. ഞാൻ കളിച്ചു പഠിച്ചു നടന്ന മണ്ണാണ് തിരുവനന്തപുരത്തിന്റേത്. ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷങ്ങൾ ചെലവഴിച്ചത് ഇവിടെയാണ്. അച്ഛൻ ഓഫിസ് ഫയലുകളും പിടിച്ച് ആയുഷ്കാലം നടന്നതു തലസ്ഥാനത്തെ നഗരവഴികളിലൂടെയാണ്. അമ്മ ക്ഷേത്രങ്ങളിലേക്കു പോയിരുന്നതും ഇതിലൂടെ തന്നെ. അച്ഛനും സഹോദരനും ഞങ്ങളെ വേർപിരിഞ്ഞു പഞ്ചഭൂതങ്ങളിൽ ലയിച്ചതും ഈ ദേശത്തു വച്ചാണ്. വിവാഹം നടന്നതും മക്കൾക്കു മലയാളത്തിന്റെ മധുരം പകർന്നതും തിരുവനന്തപുരത്താണ്. ഒരുനാൾ അപ്രതീക്ഷിതമായി എന്റെ മുഖത്ത് ക്ലാപ് അടിച്ചതും ഇവിടത്തെ ഒരു നാട്ടുവഴിയിൽ വച്ചാണ്. അങ്ങനെയുള്ള ഒരിടത്തു വച്ച് എന്റെ സഹപ്രവർത്തരെ ആദരിക്കുന്ന ചടങ്ങിൽ പങ്കുകൊള്ളാൻ വരുന്നതിന് ആരുടെയും അനുവാദം വേണ്ട’’– മോഹൻലാൽ പറഞ്ഞു.

ഇതിനിടെ മറ്റൊരു നാടകീയ രംഗം കൂടി അരങ്ങേറി. ചലച്ചിത്ര അവാർഡ് സമർപ്പണ ചടങ്ങിൽ നടൻ മോഹൻലാലിനെതിരെ നടൻ അലൻസിയറിന്റെ പ്രതിഷേധ പ്രകടനം നടന്നു. മോഹൻലാൽ പ്രസംഗിച്ചുകൊണ്ടിരിക്കെ പ്രസംഗപീഠത്തിന് താഴെയെത്തി കൈവിരലുകൾ തോക്കുപോലെയാക്കി രണ്ടുവട്ടം വെടിയുതിർക്കുകയായിരുന്നു. മോഹൻലാലിൻറെ അടുത്തേക്ക് എത്താനുള്ള ശ്രമം പോലീസും അക്കാദമി അംഗങ്ങളും ചേർന്ന് തടയുകയായിരുന്നു.

photo courtesy : manorama news