സന്ദീപ് റെഡ്ഡിയും പ്രഭാസും ഒന്നിക്കുന്നു; 'സ്പിരിറ്റ്' ഫസ്റ്റ് ലുക്ക് പുറത്ത്
അനിമൽ എന്ന ചിത്രത്തിന് ശേഷം സന്ദീപ് റെഡ്ഡി വംഗ ഒരുക്കുന്ന പ്രഭാസ് ചിത്രം സ്പിരിറ്റിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്.
അനിമൽ എന്ന ചിത്രത്തിന് ശേഷം സന്ദീപ് റെഡ്ഡി വംഗ ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് 'സ്പിരിറ്റ്'. പ്രഭാസ് നായകനായി എത്തുന്ന ചിത്രത്തിന് വേണ്ടി പ്രതീക്ഷയോടെയാണ് പ്രേക്ഷകർ ഒന്നടങ്കം കാത്തിരിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിൻറെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. തൃപ്തി ദിമ്രിയാണ് ചിത്രത്തിൽ പ്രഭാസിന്റെ നായികയായി എത്തുന്നത
രണ്ട് വ്യത്യസ്ത വേഷങ്ങളിലാണ് പ്രഭാസ് ചിത്രത്തിലെത്തുന്നത് എന്നും റിപ്പോർട്ടുകളുണ്ട്. തൃപ്തി ദിമ്രിയാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. കൊറിയൻ സൂപ്പർ താരം ഡോണ്‍ ലീയും ചിത്രത്തിൻറെ ഭാഗമാവുന്നുവെന്ന റിപ്പോർട്ടുകൾ നേരത്തേയുണ്ടായിരുന്നു. കരിയറിൽ ആദ്യമായി പോലീസ് വേഷത്തിൽ പ്രഭാസ് എത്തുന്ന ചിത്രമെന്ന പ്രത്യേകതയും സ്പിരിറ്റിനുണ്ട്. 600 കോടി ബഡ്ജറ്റിലാണ് ചിത്രമെത്തുന്നത് എന്നാണ് പറയപ്പെടുന്നത്. ടി സീരീസും സന്ദീപ് റെഡ്ഡിയുടെ ഉടമസ്ഥതയിലുള്ള ഭദ്രകാളി പിക്ചേഴ്സും ചേര്‍ന്നാണ് ചിത്രം നിർമ്മിക്കുന്നത്.