സിനിമകളിലൂടെ മാത്രം വാപ്പച്ചിയെ വിലയിരുത്തരുത് : ദുൽക്കർ സൽമാൻ
സിനിമയിൽ അഭിനയിക്കുന്ന കഥാപാത്രങ്ങൾക്കനുസരിച്ച് മമ്മുട്ടിയെ വിലയിരുത്തരുതെന്ന് നടനും മമ്മുട്ടിയുടെ മകനുമായ ദുൽക്കർ സൽമാൻ. മലയാള സിനിമ മേഖലയിലെ സ്ത്രീവിരുദ്ധത നിരന്തരം ചർച്ചയായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ന്യൂസ് 18 ചാനലിന് നൽകിയ അഭിമുഖത്തിലാണ് ദുൽക്കർ നിലപാട് വ്യക്തമാക്കിയത്. നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ കുറ്റാരോപിതനായ നടന് ദിലീപിനെ സംഘടനയില്‍ തിരിച്ചെടുത്തതിനെ സംബന്ധിച്ചുള്ള ചോദ്യത്തിനുള്ള മറുപടിയായാണ് ദുൽക്കർ പ്രതികരിച്ചത്.
" എനിക്ക് വാപ്പച്ചിയെ നന്നായറിയാം. എന്നെയും സഹോദരിയെയും എങ്ങനെയാണ് വളര്‍ത്തിയത് എന്നുമറിയാം. സ്ത്രീകളെ ബഹുമാനിക്കുന്ന കുടുംബമാണ് ഞങ്ങളുടേത്. വീടിനകത്തും പുറത്തും. സിനിമ കൊണ്ടോ, അതിലെ സംഭാഷണങ്ങള്‍ കൊണ്ടോ വാപ്പച്ചിയെ വിലയിരുത്തരുത്. പൊതുവേദികളില്‍ ഒരിക്കല്‍പ്പോലും സ്ത്രീകള്‍ക്കെതിരായി ഒരു വാക്ക് പോലും പറഞ്ഞിട്ടില്ല. സ്ത്രീകളെ ബഹുമാനിക്കുന്നയാളാണ് അദ്ദേഹം. ആരെയും മനപ്പൂര്‍വ്വം വേദനിപ്പിക്കുന്ന ആളല്ല വാപ്പച്ചി " ദുല്‍ഖര്‍ പറഞ്ഞു.
തന്റെ സിനിമകളില്‍ സ്ത്രീവിരുദ്ധത ഉണ്ടായിട്ടില്ലെന്നും ഇനി ഉണ്ടാകില്ലെന്നും അഭിമുഖത്തിൽ അദ്ദേഹം ചൂണ്ടിക്കാട്ടി. എല്ലാ നടിമാരോടുമുള്ള ആദരവ് നിലനിർത്തിക്കൊണ്ട് എനിക്ക് ഒരു കലാകാരൻ എന്ന നിലയിൽ എനിക്ക് ചെയ്യാൻ കഴിയുന്നതാവും പരിഗണിക്കയെന്നും ദുൽക്കർ വ്യക്തമാക്കി.