ദി ഫാമിലി മാൻ' സംവിധായകൻ രാജുമായി നടി സാമന്ത വിവാഹിതയായി; താരദമ്പതികളുടെ ആകെ ആസ്തി അറിയാം

തെന്നിന്ത്യൻ സിനിമകളിലെ മുൻനിര നായികമാരിൽ ഒരാളാണ് സാമന്ത റൂത്ത് പ്രഭു. കഴിഞ്ഞ കുറച്ച് വർഷങ്ങളായി സാമന്തയുടെ പേര് സമൂഹ മാധ്യമങ്ങളിൽ നിറയുന്നുണ്ട്. അതിനു പ്രധാന കാരണം സാമന്തയും നാഗചൈതന്യയുമായുള്ള വിവാഹ മോചനം തന്നെയാണ്. ഇപ്പോൾ ഏവരെയും ഞെട്ടിച്ചു കൊണ്ട് സാമന്ത റൂത്ത് പ്രഭു വീണ്ടും വിവാഹിതയായിരിക്കുന്നു. സംവിധാനയകൻ രാജ് നിഡിമോരുവിനെയാണ് സാമന്ത വിവാഹം ചെയ്തിരിക്കുന്നത്.രാജ് നിഡിമോരു എന്ന പേര് പെട്ടെന്ന് മനസ്സിലാവണമെന്നില്ല, പക്ഷേ ഫാമിലി മാൻ വെബ്സീരിസിൻ്റെ സംവിധായകർ രാജ് & ഡികെ എന്ന പേര് കേൾക്കാത്തവർ ഉണ്ടായിരിക്കില്ല. അതിലെ രാജ് തന്നെയാണ് ഈ രാജ് നിഡിമോരു. കോയമ്പത്തൂരിലെ ഇഷ യോഗ സെന്ററിൽ നടന്ന ഒരു സ്വകാര്യ ചടങ്ങിലാണ് ഇരുവരുടെയും വിവാഹം നടന്നിരിക്കുന്നത്. സാമന്ത റൂത്ത് പ്രഭു തന്നെയാണ് തൻ്റെ ഔദ്യോഗിക ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ വിവാഹക്കാര്യം അറിയിയിച്ചിരിക്കുന്നത്.

സാമന്തയും രാജും കഴിഞ്ഞ കുറച്ച് കാലമായി പ്രണയത്തിലായിരുന്നു എന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ വാർത്തകൾ പ്രചരിക്കുന്നുണ്ടായിരുന്നു. ഈ അഭ്യൂഹങ്ങൾക്കെല്ലാം ഇന്ന് ഡിസംബർ 1ന് അവസാനമായിരിക്കുന്നു. രാജ് & ഡികെ സംവിധാനം ചെയ്ത ഫാമിലി മാൻ സീസൺ 2, സിറ്റാഡൽ എന്നീ സീരിസുകളിൽ സാമന്ത സുപ്രധാന വേഷത്തിൽ എത്തിയിരുന്നു.