Entertainment
ആവേശത്തിലാഴ്ത്തി രജനികാന്തിന്റെ 2.0 ടീസർ
ആരാധകര്‍ ഏറെ ആകാംഷയോടെ കാത്തിരുന്ന രജനികാന്തിന്‍റെ സയന്‍സ് ഫിക്ഷന്‍ ചിത്രമായ 2.0 ന്റെ ടീസര്‍ പുറത്തിറങ്ങി. ശങ്കര്‍ സംവിധാനം ചെയ്യുന്ന ചിത്രം നവംബര്‍ 29നാണ് പ്രദര്‍ശനത്തിനെത്തുന്നത്. സാങ്കേതിക വിദ്യയുടെ പുതിയതലത്തില്‍ ഒരുക്കിയിരിക്കുന്ന ചിത്രം ചരിത്രം സൃഷ്ടിക്കുമെന്നാണ് വിലയിരുത്തുന്നത്. ടീസര്‍ കാണുന്നവർക്ക് തീർച്ചയായും ഇത് മനസിലാകും. രജനികാന്തിന്‍റെ വില്ലനായി അക്ഷയ്കുമാറെത്തുന്ന ചിത്രത്തില്‍ ഏമി ജാക്സനാണ് നായിക. കൂടാതെ, മലയാളി താരങ്ങളായ കലാഭവന്‍ ഷാജോണ്‍, റിയാസ് ഖാന്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്.