മോഹൻലാൽ സൂപ്പർസ്റ്റാർ ആകാൻ അടൂരിന്റെ സിനിമയിൽ അഭിനയിക്കാതിരുന്നതിനാലാണ്: നടൻ ബൈജുവിന്റെ പരാമർശം ചർച്ചയാകുന്നു

പ്രശസ്ത സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ മോഹൻലാലിനെ കുറിച്ച് നടത്തിയ പരാമർശത്തിന് പിന്നാലെ, നടൻ ബൈജു സന്തോഷ് തുറന്ന മറുപടിയുമായി. “മോഹൻലാൽ സൂപ്പർസ്റ്റാർ ആകാൻ കാരണം അടൂരിന്റെ സിനിമയിൽ അഭിനയിക്കാതിരിച്ചതാണ്,” എന്നായിരുന്നു ബൈജുവിന്റെ പരാമർശം.

മോഹൻലാലിന്റെ കരിയറിനെ കുറിച്ച് അടൂർ പറഞ്ഞ വാക്കുകൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി ചര്‍ച്ചയായതിന് പിന്നാലെയാണ് ബൈജുവിന്റെ പ്രതികരണം. ബൈജുവിന്റെ പ്രസ്താവനയോടൊപ്പം നിരവധി ആരാധകരും സഹപ്രവർത്തകരും അഭിപ്രായം പങ്കുവെച്ചിട്ടുണ്ട്.