Entertainment
“ദാദാസാഹേബ് ഫാൽക്കെ പുരസ്കാരം – മലയാള സിനിമയ്ക്കുള്ള ബഹുമതിയാണിത്: മോഹൻലാൽ”
മോഹൻലാൽ ദാദാസാഹേബ് ഫാൽക്കെ അവാർഡ് സ്വന്തമാക്കിയതിന് പിന്നാലെ, തന്റെ സന്തോഷം മലയാള സിനിമയുമായി പങ്കുവച്ചു. “ഈ നിമിഷം എന്റേതു മാത്രമല്ല, മുഴുവൻ മലയാള സിനിമയ്ക്കും അഭിമാനിക്കാനുളതാണ്” എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. നാലു പതിറ്റാണ്ടിലേറെ നീണ്ട അഭിനയജീവിതത്തിലൂടെ അനശ്വര കഥാപാത്രങ്ങൾ സമ്മാനിച്ച മോഹൻലാൽ, ഇന്ത്യൻ സിനിമയുടെ ഉയർന്ന ബഹുമതിയിലൂടെ മലയാള ചലച്ചിത്രലോകത്തെയും ഉയർത്തിക്കാട്ടി.