‘ലോക: ചാപ്റ്റർ 1 – ചന്ദ്ര’ ബോക്‌സ് ഓഫീസിൽ തരംഗം; 10 ലക്ഷം ടിക്കറ്റുകൾ വിറ്റഴിഞ്ഞു

പാന്‍–ഇന്ത്യന്‍ ഹിറ്റായി മുന്നേറുന്ന മലയാളത്തിലെ സൂപ്പര്‍ഹീറോ ചിത്രം ‘ലോക: ചാപ്റ്റര്‍ 1 – ചന്ദ്ര’ ബോക്‌സ് ഓഫീസിൽ റെക്കോർഡ് വിജയം തുടരുന്നു. കല്യാണി പ്രിയദര്‍ശന്‍ പ്രധാനവേഷത്തിലെത്തിയ ഈ ചിത്രം ദുല്‍ഖര്‍ സല്‍മാന്റെ വെയ്ഫറര്‍ ഫിലിംസാണ് നിര്‍മിച്ചിരിക്കുന്നത്.

ചിത്രത്തിന് ഇതുവരെ പത്ത് ലക്ഷം ടിക്കറ്റുകള്‍ വിറ്റുപോയതായി ദുല്‍ഖര്‍ സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചു. ഇവയിൽ ബുക്ക് മൈഷോ വഴിയുള്ള ടിക്കറ്റുകൾ മാത്രമാണ് കണക്കാക്കപ്പെട്ടതെന്നും, മറ്റ് പ്ലാറ്റ്‌ഫോം, തിയേറ്റർ കൗണ്ടർ, വിദേശ വിപണി എന്നിവ ഉൾപ്പെടുത്തുമ്പോൾ എണ്ണം വളരെ കൂടുതലാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വമ്പൻ ബജറ്റിൽ ഒരുക്കിയ സിനിമയിൽ കല്യാണിയോടൊപ്പം നസ്‌ലിന്‍ പ്രധാന വേഷത്തിലെത്തുന്നു. ഡൊമിനിക് അരുണ്‍ രചനയും സംവിധാനവും നിർവഹിച്ച ഈ ചിത്രം, ‘ലോക’ സിനിമാറ്റിക് യൂണിവേഴ്സിന്റെ ആദ്യ അധ്യായമായാണ് എത്തിയിരിക്കുന്നത്.