ബ്രഹ്‍മാണ്ഡ കാന്‍വാസില്‍ വീണ്ടും പ്രഭാസ്; 'ഫൗസി' റിലീസ് തീയതി പ്രഖ്യാപിച്ചു

തെലുങ്ക് സൂപ്പർതാരം പ്രഭാസിനെ നായകനാക്കി ഹനു രാഘവപുടി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ആഗോള റിലീസ് തീയതി പുറത്ത്. ഫൗസി എന്ന് പേരിട്ടിരിക്കുന്ന ചിത്രം ഡിസംബർ 3 ന് ലോകമെമ്പാടും ഉള്ള തിയേറ്ററുകളിലെത്തും. ബ്രഹ്മാണ്ഡ കാൻവാസിൽ ഒരുക്കുന്ന ഈ വമ്പൻ പാൻ ഇന്ത്യൻ ചിത്രം നിർമ്മിക്കുന്നത് മൈത്രി മൂവി മേക്കേഴ്‌സാണ്. പ്രഭാസും ഹനു രാഘവപുടിയും മൈത്രി മൂവി മേക്കേഴ്‌സും ആദ്യമായി ഒന്നിക്കുന്ന ഈ ചിത്രം ടി സീരീസ് ഫിലിംസിന്‍റെ ബാനറിൽ ഗുൽഷൻ കുമാർ, ഭൂഷൺ കുമാർ എന്നിവർ ചേർന്നാണ് അവതരിപ്പിക്കുന്നത്. "എ ബറ്റാലിയൻ ഹു ഫൈറ്റ്സ് എലോൺ" എന്നതാണ് ചിത്രത്തിന്റെ ടൈറ്റിൽ ടാഗ്‌ലൈൻ. 'സീതാ രാമം' എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിന് ശേഷം ഹനു രാഘവപുടി രചിച്ചു സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്.