Sports
ജെറാഡിന്റെ റെക്കോര്‍ഡ് തകര്‍ത്ത് മുഹമ്മദ് സലാഹ്
ലിവര്‍പൂളിനായി ചാമ്പ്യൻസ് ലീഗില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന താരമായി മുഹമ്മദ് സലാഹ്. ഇതിഹാസ താരമായ സ്റ്റീവന്‍ ജെറാര്‍ഡിന്‍റെ റെക്കോര്‍ഡാണ് സലാഹ് കഴിഞ്ഞ ദിവസം തകര്‍ത്തത്. ബുധാഴ്ച്ച രാത്രി മിച്ച്‌ലാന്‍റിനെതിരെ 55ാം മിനിറ്റില്‍ നേടിയ ഗോളോടെയാണ് റെക്കോര്‍ഡ് സ്വന്തമാക്കിയത്. ചെമ്പടയ്ക്കായി 22 തവണയാണ് സലാഹ് എതിര്‍വല കുലുക്കിയത്.
ഈ ഗോള്‍ ചാമ്പ്യൻസ് ലീഗില്‍ ലിവര്‍പൂളിന്‍റെ ഏറ്റവും വേഗമേറിയ ഗോള്‍ കൂടിയാണ്. മത്സരത്തിന്‍റെ 55ാം മിനിറ്റിലായിരുന്നു ആ ഗോള്‍ പിറന്നത്. രണ്ടാം പകുതിയില്‍ മിച്ച്‌ലാന്‍റ് പെനാല്‍റ്റിയിലൂടെ ഗോള്‍ മടക്കി മത്സരം സമനിലയാക്കി.സലാഹിന്‍റെ സഹകളിക്കാരായ സാദിയോ മാനേയും (17) റൊബേര്‍ട്ടോ ഫിര്‍മിനോയും (15) പിറകില്‍ തന്നെയുണ്ട്. മത്സരം സമനിലയില്‍ കലാശിച്ചെങ്കിലും 13 പോയന്‍റുമായി ഗ്രൂപ്പില്‍ ഒന്നാം സ്ഥാനത്താണ് ലിവര്‍പൂള്‍.