Sports
ശിഖര്‍ ധവാന് പരിക്ക്; സഞ്ജു സാംസണ്‍ ഇന്ത്യന്‍ ടീമില്‍
മലയാളി താരം സഞ്ജു സാംസണെ ദേശീയ ടീമില്‍ ഉള്‍പ്പെടുത്തുമെന്ന് സൂചന. സയ്യിദ് മുഷ്താഖ് അലി ട്രോഫി മത്സരത്തിനിടെ ഇന്ത്യന്‍ ഓപ്പണര്‍ ശിഖര്‍ ധവാന് പരിക്കേറ്റതോടെയാണ് സഞ്ജുവിന് ടീമിലേക്ക് വീണ്ടും വിളിക്കാന്‍ സാധ്യത വരുന്നത്. വെസ്റ്റിന്‍ഡീസിനെതിരെ അടുത്ത മാസം ആരംഭിക്കുന്ന ട്വന്റി20 പരമ്ബരയ്ക്കുള്ള ടീമില്‍ സഞ്ജുവിനെയും ഉള്‍പ്പെടുത്താനുള്ള സാധ്യതയാണ് തെളിയുന്നത്. നിലവില്‍ പ്രഖ്യാപിച്ചിരിക്കുന്ന 15 അംഗ ടീമില്‍ സഞ്ജുവിനെക്കൂടി ഉള്‍പ്പെടുത്തുമെന്നാണ് വിവരം. സഞ്ജുവിനെ ബംഗ്ലാദേശിനെതിരായ പരമ്ബരയില്‍ എടുത്ത ശേഷം ഒരു മത്സരത്തില്‍പ്പോലും അവസരം നല്‍കാതെ തഴഞ്ഞ നടപടി വിവാദമായതോടെയാണ് വീണ്ടും സഞ്ജുവിനെ ഉള്‍പ്പെടുത്തുന്നത്.