ഇതുപോലൊരു റണ്ണൗട്ട് നിങ്ങൾ എവിടെയെങ്കിലും കണ്ടിട്ടുണ്ടോ?

ക്രിക്കറ്റില്‍ റണ്ണൗട്ടിന്റെ പലരീതികളും ആരാധകര്‍ കണ്ടിട്ടുണ്ടാവും. എന്നാല്‍ ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ പാക്കിസ്ഥാന്‍ ബാറ്റ്‌സ്മാന്‍ അസ്ഹര്‍ അലി പുറത്തായതുപോലെ ഒരെണ്ണം ആരാധകര്‍ അധികമൊന്നും കണ്ടിട്ടുണ്ടാവില്ല. രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ മൂന്നാം ദിനമായിരുന്നു അസ്ഹര്‍ അലിയുടെ റണ്ണൗട്ട് പാക്കിസ്ഥാന് നാണക്കേടായത്. പാക് സ്‌കോര്‍ 160ല്‍ നില്‍ക്കെയാണ് സംഭവങ്ങളുടെ തുടക്കം. പീറ്റിര്‍ സിഡിലിന്റെ പന്ത് അസ്ഹര്‍ അലി എഡ്ജ് ചെയ്തു. തേര്‍ഡ് മാനിലേക്ക് പോയ പന്ത് ബൗണ്ടറി കടന്നെന്ന വിശ്വാസത്തില്‍ അസ്ഹര്‍ അലിയും ആസാദ് ഷഫീഖും തമ്മില്‍ പിച്ചിന് നടുവില്‍ സംഭാഷണത്തില്‍ ഏര്‍പ്പെട്ടു. ഇതിനിടെ പന്തിന് പിന്നാലെ ഓടിയ മിച്ചല്‍ സ്റ്റാര്‍ക്ക് പന്തെടുത്ത് വിക്കറ്റ് കീപ്പര്‍ ടിം പെയ്‌ന് എറിഞ്ഞ് കൊടുത്തു.

പന്ത് കൈിയില്‍ കിട്ടിയ പെയ്ന്‍ അനായാസം ബെയ്ലിളക്കി. എന്താണ് സംഭവിച്ചതെന്ന് അപ്പോഴും അസ്ഹര്‍ അലിക്കോ ആസാദ് ഷഫീക്കിനോ മനസിലായതുമില്ല. ഇതുകണ്ട് പാക് കോച്ച്‌ മിക്കി ആര്‍തര്‍ പോലും ഡ്രസ്സിംഗ് റൂമിലിരുന്ന് അവിശ്വസനീയതയോടെ തലയാട്ടി. പന്ത് ബൗണ്ടറി കടന്നോ എന്നുപോലും നോക്കാതെ ക്രിക്കറ്റിന്റെ അടിസ്ഥാന പാഠങ്ങള്‍പോലും മറന്ന് പിച്ചിന് നടുവില്‍ ചര്‍ച്ചയില്‍ ഏര്‍പ്പെട്ട അസ്ഹര്‍ അലിയെയും ആസാദ് ഷഫീഖിനെയും ക്രിക്കറ്റ് ലോകം ഇപ്പോള്‍ ട്രോള്‍ മഴയില്‍ മുക്കുകയാണ്.

പന്ത് കൈിയില്‍ കിട്ടിയ പെയ്ന്‍ അനായാസം ബെയ്‌ലിളക്കി. എന്താണ് സംഭവിച്ചതെന്ന് അപ്പോഴും അസ്ഹര്‍ അലിക്കോ...

Read more at: https://www.asianetnews.com/ipl/ipl-2020-rohit-sharma-talking-on-future-plans-of-mumbai-indians-qi3cae