പുതിയ ജഴ്‌സിയുമായി അര്‍ജന്റീന

വെള്ളയില്‍ നീലവരകളുള്ള ജേഴ്സി ധരിച്ചിറങ്ങുന്ന അര്‍ജന്റീന ഫുട്ബോള്‍ താരങ്ങള്‍ ആരാധകരുടെ മനസില്‍ പതിഞ്ഞിട്ട് കാലമേറെയായി. മറഡോണയും മെസിയും റിക്വല്‍മിയുമെല്ലാം ആ ജേഴ്സിയില്‍ ഇറങ്ങുമ്പോള്‍ ആരാധകരുടെ ആവേശത്തിന് അതിര്‍ത്തിക്കളുണ്ടാവാറില്ല. എന്നാല്‍ ഇനി ആ ജേഴ്സിയില്‍ മെസിയെയും സംഘത്തെയും കാണാനാവില്ല.കോപ്പ അമേരിക്ക ടൂര്‍ണമെന്റില്‍ പുതിയ ജേഴ്സിയും ധരിച്ചാണ് അര്‍ജന്റീന ഇറങ്ങുക.

ലോകകപ്പിലെ തോല്‍വിക്കുശേഷം ഈ ആഴ്ച അവസാന വെനസ്വേലക്കെതിരെ നടക്കുന്ന സൗഹൃദ മത്സരത്തിലൂടെയാണ് മെസി ദേശീയ ടീമില്‍ മടങ്ങിയെത്തുക. അര്‍ജന്റീനക്ക് പുറമെ മെക്സിക്കോ, കൊളംബിയ ടീമുകളുടെ ജേഴ്സിയിലും അഡിഡാസ് മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്.