സ്മൃ​തി മ​ന്ദാ​ന ‌ഐ​സി​സി വ​നി​താ ക്രി​ക്ക​റ്റ​ര്‍ ഓ​ഫ് ദി ​ഇ​യ​ര്‍

ഇ​ന്ത്യ​ന്‍ താ​രം സ്മൃ​തി മ​ന്ദാ​നയ്ക്ക്​ ‌ഐ​സി​സി വ​നി​താ ക്രി​ക്ക​റ്റ​ര്‍ ഓ​ഫ് ദി ​ഇ​യ​ര്‍ പുരസ്കാരം. ക​ഴി​ഞ്ഞ വ​ര്‍​ഷ​ത്തെ ഏ​ക​ദി​ന ക്രിക്കറ്റിലെ മി​ക​ച്ച വ​നി​ത താ​ര​മെ​ന്ന നേ​ട്ട​വും മ​ന്ദാ​ന സ്വ​ന്ത​മാ​ക്കി. ക​ഴി​ഞ്ഞ വ​ര്‍​ഷം മ​ന്ദാ​ന 12 ഏ​ക​ദി​ന​ങ്ങ​ളി​ല്‍​നി​ന്നാ​യി 66.90 ബാ​റ്റിം​ഗ് ആ​വ​റേ​ജി​ല്‍ 669 റ​ണ്‍​സാ​ണ് അ​ടി​ച്ചെ​ടു​ത്ത​ത്. ഏ​ക​ദി​ന ലോ​ക​ക​പ്പി​ല്‍ മ​ന്ദാ​ന​ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത് അ​ഞ്ച് മ​ത്സ​ര​ങ്ങ​ളി​ല്‍ 178 റ​ണ്‍​സാ​ണ് മ​ന്ദാ​ന നേ​ടി​യ​ത്. 125.35 ആ​യി​രു​ന്നു സ്ട്രൈ​ക്ക് റേ​റ്റ്.‌

ഐ സി സി ലോ​ക വ​നി​താ ട്വ​ന്‍റി-20 ടീ​മി​ന്‍റെ ക്യാ​പ്റ്റ​നാ​യി ഹെ​ര്‍​മ​ന്‍ പ്രീ​ത് കൗ​റും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. ടീ​മി​ല്‍‌ മ​ന്ദാ​ന​യും പൂ​നം യാ​ദ​വും ഇ​ടം​പി​ടി​ച്ചു. ന്യൂ​സി​ല​ന്‍​ഡി​ന്‍റെ സു​സീ ബെ​റ്റ്സാ​ണ് ഏ​ക​ദി​ന ടീം ​ക്യാ​പ്റ്റ​ന്‍. 2018 ലെ മികച്ച പ്രകടനങ്ങൾക്കുള്ള പുരസ്‌കാരങ്ങളാണ് ഐ.സി.സി പ്രഖ്യാപിച്ചത്.