Pravaasi news
കുവൈത്തിൽ ജൂൺ മുതൽ ഉച്ചവിശ്രമ നിയമം പ്രാബല്യത്തിൽ, തുറസ്റ്റായ സ്ഥലങ്ങളിലെ ജോലികൾക്ക് വിലക്ക്
കുവൈത്ത് സിറ്റി: കടുത്ത വേനൽചൂടിൽ തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി ജൂൺ 1 മുതൽ ഓഗസ്റ്റ് 31 വരെ തുറസായ സ്ഥലങ്ങളിലെ ജോലികൾക്ക് കുവൈത്ത് പബ്ലിക് അതോറിറ്റി ഫോർ മാൻപവർ നിയന്ത്രണം ഏർപ്പെടുത്തി. ദിവസവും രാവിലെ 11 മണി മുതൽ വൈകിട്ട് നാല് മണി വരെ പുറം ജോലികൾ നിരോധിക്കും. ഉയർന്ന താപനിലയും കാലാവസ്ഥാ വ്യതിയാനങ്ങളും പരിഗണിച്ചാണ് പുതിയ തീരുമാനം. അടിയന്തര അറ്റകുറ്റപ്പണികൾ, പൊതുസേവനങ്ങൾ, നിർണായക സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട ചില സാങ്കേതിക ജോലികൾക്ക് മുൻകൂർ അനുമതിയോടെ ഇളവ് അനുവദിക്കും