ലക്ഷ്മിക്കുട്ടിയമ്മയുമായി ഒരു സ്നേഹഭാഷണം
നാട്ടുവൈദ്യത്തിലെ പ്രാഗത്ഭ്യത്തിന് രാജ്യം പത്മശ്രീ നൽകി ആദരിച്ച, കേരളത്തിന്റെ അഭിമാനമായ തിരുവനന്തപുരം വിതുര മൊട്ടമൂടുക്കാരിയായ ലക്ഷ്മിക്കുട്ടിയമ്മയുടെ ജീവിതത്തെക്കുറിച്ച് നാം വായിച്ചറിഞ്ഞതാണ്. കാണി വിഭാഗക്കാരിയായ ലക്ഷ്മിക്കുട്ടിയമ്മ 45 വര്ഷമായി പാരമ്പര്യ വിഷ ചികിത്സാ മേഖലയില് പ്രവര്ത്തിക്കുന്നു. അഞ്ഞൂറോളം നാട്ടുമരുന്നുകളുടെ കൂട്ട് ഓർമയിൽ സൂക്ഷിക്കുന്ന, ഏതാണ്ട് 300ലധികം ആളുകള്ക്ക് വിഷചികിത്സ നടത്തിയിട്ടുള്ള, 150ലധികം ഔഷധ സസ്യങ്ങള് സ്വന്തം തൊടിയില് വളര്ത്തുന്ന ഈ വനമുത്തശ്ശിയെ കണ്ടുമുട്ടിയ സന്ദർഭവും, തുടർന്നുണ്ടായ രസകരമായ സംഭവവികാസങ്ങളും വിവരിക്കുകയാണ് മിഥുൻ മോഹൻ. അവരുടെ ജീവിതവുമായി അടുത്തറിഞ്ഞതും, അമ്മയോടൊപ്പമുള്ള സ്നേഹഭാഷണവും, അവസാനം സംതൃപ്തമായ മനസ്സോട്കൂടെയുള്ള തിരിച്ചുപോക്കും മിഥുൻ ഹൃദ്യമായിത്തന്നെ വിവരിക്കുന്നുണ്ട്. മിഥുൻ മോഹന്റെ അനുഭവക്കുറിപ്പ് നമുക്ക് വായിക്കാം..
ജീവിതത്തിൽ പലസൗകര്യങ്ങളും ചുറ്റും ഉണ്ടായിട്ടും അയ്യോ എന്നെ കൊണ്ട് ഒന്നും പറ്റുന്നില്ലല്ലോ എന്ന് ചിന്തിച്ചിരിക്കുവരാണ് നമ്മളിൽ ഭൂരിപക്ഷം ആളുകളും.. ഒന്നുമില്ലായിമയിൽ നിന്നും എല്ലാം വെട്ടിപ്പിടിച്ച വയോധികയുടെ കഥ ഞാൻ കേട്ടത് അവർക്ക് ഇന്ത്യയിലെ ഫോർത് സിവിലിയൻ അവാർഡായ "പത്മശ്രീ" കിട്ടിയപ്പോൾ ആയിരുന്നു..
കൂടുതൽ ഞാൻ പറയുന്നതിൽ യാതൊരു അർത്ഥവും ഇല്ല കാരണം റിപ്പബ്ലിക്ക് ഓഫ് ഇന്ത്യ ചുമ്മാതല്ല ഈ അമ്മെന് പദ്മശ്രീ നൽകിയത്.. (വിക്കിപീഡിയ നോക്കിയാൽ കൂടുതൽ വിവരങ്ങൾ അറിയാൻ സാധിക്കും )
എന്തിരുന്നാലും ലക്ഷ്മികുട്ടിയമ്മയെ പരിചയപ്പെട്ടനിമിഷം അതെന്നും സന്ദോഷത്തിന്റെ ബാക്കിപത്രമായി മനസ്സിൽ മരിക്കുവോളം കിടക്കും...
പൊൻമുടിയിൽ അടുത്തിടയ്ക് പോയപ്പോഴേ ഈ അമ്മേനെ കാണണം എന്ന് കരുതിയതാ പക്ഷെ അന്ന് സമയം അനുവദിച്ചില്ല, എന്നിരുന്നാലും അടുത്ത പോക്കിൽ കണ്ടിരിക്കും എന്ന് ഉറപ്പിച്ചതാ അങ്ങനെ ഇന്നലെ തിരുവനന്തപുരം വരെ ഒരു ആവിശ്യത്തിന് പോയ വഴിയിൽ നമ്മക്ക് അൽപ്പം സമയം കൈയിൽ തടഞ്ഞു, എങ്കിൽ പിന്നെ പൊന്മുടി പിടിച്ചാലോന് ആലോചിച്ചപ്പോ കഴിഞ്ഞ തവണപോയപ്പോ ഇന്നേവരെ പൊന്മുടി കാണാത്ത തിരുവനന്തപുരത്തുള്ള ഒരു ഫ്രണ്ടിനോട് ചോയ്ച്ചു പൊരുന്നോന് ചോദിച്ചപാടേ ആള് റെഡി. കുറ്റം പറയല്ലല്ലോ യാത്ര തുടങ്ങിയപ്പോൾ മഴ ഇല്ലാരുന്നേലും പിന്നെയങ്ങോട്ട് നല്ല മഴയാരുന്നു,അങ്ങനെ സർപ്രൈസ് ആയിട്ട് ആളോടും പറഞ്ഞു നമ്മുക്ക് ഒരാളെ കണ്ടിട്ട് പോകാമെന്നു.. നേരെ കല്ലാർ ചെക്പോസ്റ് കയറി ലക്ഷ്മിക്കുട്ടി അമ്മേന്റെ കൂരെലോട്ട് കുറെ ഭാഗം വണ്ടി ചെന്നു പിന്നെ കുറെ മഴയത്തു നനഞ്ഞു ഒരുവിധത്തിൽ കൂരപിടിച്ചു..
ചെന്നപ്പോൾ ഒരു നാലഞ്ചു ആളുകൾ അവിടുണ്ട് എല്ലാരും ചികിത്സയ്ക്ക് വന്നവർ ഞങ്ങൾ ആണേൽ ഒന്നു പരിചയപ്പെടാൻ വന്നവരും ഈ തിരക്കിനിടയിൽ ചുമ്മാ വന്നുന്നു പറഞ്ഞാൽ അത്ശെരിയാകില്ല എന്ന് തോന്നിയതുകൊണ്ട് മീഡിയ കോഴ്സ് കഴിഞ്ഞു ഇരിക്കുന്ന പങ്കാളിക് ഡോക്യൂമെന്ററി ചെയ്യാൻ ഒരു ഡേറ്റ് ചോയിക്കാമെന്നു ഉറപ്പിച്ചു.. അങ്ങനെ 3 മണിക്കൂർ അവിടെ ഇരുന്നു എല്ലാരും പോയിക്കഴിഞ്ഞു ഞങ്ങൾ സംസാരിച്ചു, അമ്മേനെ കാണാൻ വന്നതാ ഇന്നപോലെയാ കാര്യങ്ങൾ എന്ന് പറഞ്ഞതും "പോ പിള്ളേരെ ഇപ്പൊ തന്നെ ഒരുപാട് ആയി" എന്നൊരു ഇടിവെട്ട് മറുപടി...
നേരം ഇത്രേം ആയി ഞാൻ കഴിക്കാൻ പോവാണ് വേറെ ഒന്നും ഇല്ലല്ലോ,അല്പമേറെ നിരാശ വന്നെങ്കിലും പിന്നെ ഒന്നും നോക്കിയില്ല കൂടെ വന്ന പങ്കാളിക് ഒരു സ്കിൻ അലര്ജി ഉണ്ട് ഒന്നും നോക്കാമോ അമ്മെന് ഒരു കാച്... നോക്കിയിട്ട് പറയുവാ ഇതിനു മരുന്നൊക്കെ ഉണ്ട് പക്ഷെ തരൂല എന്ന് !! അതെന്താ എന്ന് ചോയ്ച്ചപ്പോ നിങ്ങൾ ഒക്കെ ഇങ്ങനെ നടക്കുന്ന പിള്ളേരാ ഇതൊക്കെ പഥ്യം നോക്കേണ്ട മരുന്നുകള പിള്ളേരുകളിയല്ല.. പഥ്യം എന്താ എന്ന് ചോയ്ച്ചപ്പോ എണ്ണ,മുട്ട, മത്സ്യം, ഇറച്ചി ഒഴുവാക്കെണം. ഇതിൽ എന്ത് ഒഴുവാക്കിയാലും ഇങ്ങനെ പുറത്തുന്നു ആഹാരം കഴിക്കുന്ന നിങ്ങളെ കൊണ്ട് എണ്ണ ഒഴുവാക്കാൻ പറ്റൂല എന്ന് ലക്ഷ്മിക്കുട്ടി അമ്മ തന്നെ പറഞ്ഞു ഏറെക്കുറെ ഞങ്ങളും ആ അഭിപ്രായത്തിൽ പൂർണമായും യോജിച്ചു..
അങ്ങനെ സംസാരം മുൻപോട്ടു പോയപ്പോൾ ഞങ്ങൾ വിശേഷങ്ങൾ തിരക്കി അപ്പൊ അമ്മ ഞങ്ങളെ മുറിക്ക് അകത്തോട്ടു ഷെണിച്ചു, സത്യം പറയാല്ലോ ജീവിതത്തിൽ ഞങൾ അമ്പരന്നു നിന്ന ഒരു നിമിഷം ആരുന്നു അത്.. ഒരു കൊടും വനത്തിനുള്ളിൽ ഇത്രെയേറെ പുരസ്കാരങ്ങൾ വെട്ടിപ്പിടിച്ച ഒരു വെക്തി, അതൊക്കെ കണ്ടപ്പോൾ എന്നെ ഒക്കെ എടുത്ത് കിണറ്റിൽ ഇടാൻ എനിക്ക് തന്നെ തോന്നി.. പിന്നീട് അങ്ങോട്ട് അമ്മേന്റെ കഥകൾ, അനുഭവങ്ങൾ, കാഴ്ചപ്പാടുകൾ എല്ലാമായി.. കുറ്റം പറയരുത് യാത്രകൾ എന്നും നിങ്ങൾക്ക് അറിവ് നൽകും അതിനു ഉത്തമ ഉദാഹരണം ആരുന്നു ആ നിമിഷങ്ങൾ.. പദ്മശ്രീ ബ്രൗഷറും കുറെ പൊന്നാടേയും എല്ലാം അവിടെ കിടപ്പുണ്ട്.ഇതൊക്കെ മറ്റുള്ളർക് പഠിപ്പിച്ചു നൽകേണം എന്ന് പറഞ്ഞപ്പോൾ ഒടിയൻ ശ്രീകുമാറും ആർക്കിടെക്ട് ശങ്കറും അതിനൊക്കെ ഇടം പണിതു തരാമെന്നു പറഞ്ഞിട്ട് പോയിട്ടിണ്ടാരുന്നു മക്കളെ.. പിന്നെ ജയസൂര്യ വിളിച്ചതും കണ്ടതും, PhD എടുക്കാൻ വന്ന കുട്ടികളെ പറ്റിയും,വിദേശവനിതയുടെ മലയാളം പറച്ചിലിനെ കുറിച്ചും,വിദേശത്തുന്നു വന്ന അഭിനന്ദനങ്ങൾ എല്ലാം വാതോരാതെ അമ്മ പറഞ്ഞോണ്ട് ഇരുന്നു.. എത്ര വലിയ പ്രസംഗം കേട്ടാലും സ്വന്തം മനസ്സിന് ഒരു കളങ്കവും ഇല്ലാതെ വരുന്ന വാക്കുകൾ അപൂർവമായേ കേൾക്കാൻ സാധിക്കുകയുള്ളു അതിനാൽ തന്നെ ഇത്രത്തോളം മോട്ടിവേറ്റഡ് ആയ ഒരു ദിവസം വേറെ ഇല്ല.. നേരം പോകുന്നത് അറിഞ്ഞില്ല പുറത്തു മഴ തോർന്നപ്പോ ഇനി പൊന്മുടി കയറാൻ ഉള്ളതിനാൽ പോയി വരാം എന്ന് പറഞ്ഞപ്പോൾ അമ്മെന് ഒരു കാൾ വന്നു ആരാണ് എന്ന് ഓർക്കുന്നില്ല പക്ഷെ "ഡാ വരുമ്പോൾ മരച്ചീനി കിട്ടിയാൽ കൊണ്ട് വരാണെ" എന്ന് പറയുന്നുണ്ടാരുന്നു, മരച്ചീനി അത് ഇവിടെ ഇല്ലേ !! കേട്ട പാതി ഈ കാട്ടിൽ അത് നടക്കുല മോനെ മൃഗങ്ങളുടെ ശല്യം ഉള്ളതാ ആരോട് പറയാനാ നിയമങ്ങൾ ഓരോ കുരുക്ക് ഉണ്ടാക്കി വെച്ചേക്കുവാ...
പിന്നെ ഒന്നും ആലോചിച്ചില്ല ഇറങ്ങാൻ നേരം അമ്മെനോട് പറഞ്ഞു അടുത്ത വരവിനു മരച്ചീനി പുഴുങ്ങി തിന്നാൻ റെഡി ആയി ഇരുന്നോ....
അപ്പൊ ആ മുഖത്തു നിന്ന് കിട്ടിയ ഒരു പുഞ്ചിരി അത് മാത്രം മതി എനിക്ക്....
വാലറ്റം :
ഇത് ഒരു യാത്രയ്ക് ഇടയിൽ ഉണ്ടായ മറക്കാൻ ആവാത്ത അനുഭവമാ, ഇതുപോലെ എല്ലാവർക്കും നല്ല ഓർമകളും നിമിഷങ്ങളും നല്കട്ടെ ഓരോ യാത്രകളും
പ്രധാനമായും പറയാൻ ഉള്ളത് ദയവു ചെയ്തു കാണാൻ താല്പര്യം ഉള്ളവർ വീട്ടിൽ ചെല്ലുന്നേനു മുൻപ് വിളിച്ചു ചോയ്ക്കുന്നത് നന്നായിരിക്കും,അല്ലേൽ ലക്ഷിമിക്കുട്ടിമ്മയെ ആദരിക്കുന്ന ചടങ്ങുകളിൽ പോകുവാൻ ശ്രെമിക്കുക.. ഒരുപാട് തിരക്കുകൾ കാരണം പലതിനും നേരം കിട്ടുന്നില്ലാന്നു എപ്പഴോ അമ്മ പറയുന്നത് കേൾക്കാൻ സാധിച്ചു.. അപ്പൊ നമ്മളായിട്ട് പോയി ബുദ്ധിമുട്ട് ഉണ്ടാക്കാതെ ഇരിക്കാൻ ശ്രെമിക്കണം.