പുതിയ രൂപകല്പനയുമായി ഗൂഗിൾ ട്രാൻസ്‌ലേറ്റ്

ഭാഷാ തര്‍ജമയ്ക്ക് വേണ്ടിയുള്ള ഗൂഗിളിന്റെ ട്രാന്‍സ്​ലേറ്റ് വെബ്‌സൈറ്ററിന്റെ പുതിയ രൂപം പുറത്തിറങ്ങി. വ്യത്യസ്തമായ രൂപകല്‍പനയാണ് പേജിനുള്ളത്. മലയാളമടക്കം 102 ഭാഷകള്‍ ഗൂഗിള്‍ ട്രാന്‍സ്​ലേറ്റിൽ ഉള്ളത്. ലാംഗ്വേജ് ഇന്‍പുട്ട്, ലാംഗ്വേജ് ഔട്ട് പൂട്ട് ഭാഗങ്ങളിൽ പുതിയ ക്രമീകരണങ്ങളാണ് നടത്തിയിട്ടുള്ളത്. 

ഇന്‍പുട്ട് ബോക്സിൽ ഒരു വാക്ക് നല്‍കുമ്പോള്‍, അതിന്റെ അര്‍ത്ഥം, പര്യായങ്ങള്‍, പദപ്രയോഗം, തുടങ്ങിയ നിര്‍വചനങ്ങള്‍ താഴെ കാണാം. പര്യായപദങ്ങൾ ക്ലിക്ക് ചെയ്താല്‍ അതിന്റെ തര്‍ജമയും കാണാം. കൂടാതെ മുമ്പ് തര്‍ജമ ചെയ്ത കാര്യങ്ങള്‍ വീണ്ടും പരിശോധിക്കുന്നതിനായി ഹിസ്റ്ററി എന്ന ഓപ്ഷനും ആവശ്യമുള്ള തര്‍ജമകള്‍ സൂക്ഷിച്ചുവെക്കാനുള്ള സ്റ്റാര്‍ ട്രാന്‍സ്​ലേഷൻ ഓപ്ഷനും ലഭ്യമാക്കിയിട്ടുണ്ട്.