ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി ആപ്പുകള്‍ക്ക് കേരളത്തിൽ വിലക്ക്

ഇഷ്ടപ്പെട്ട ഭക്ഷണങ്ങള്‍ സ്വന്തം വീട്ടുമുറ്റത്തെത്തിക്കുന്ന ഫുഡ് ഡെലിവറി ആപ്പുകള്‍ക്ക് വിലക്ക് വരുന്നു. ഫുഡ് ഡെലിവറി ആപ്പുകളായ യൂബര്‍ ഈറ്റ്‌സ്, സ്വിഗി, സൊമാറ്റോ തുടങ്ങിയ ഫുഡ് ഡെലിവറി ആപ്പുകളില്‍നിന്ന് ഡിസംബര്‍ മുതല്‍ ഓര്‍ഡറുകള്‍ സ്വീകരിക്കില്ലെന്ന് കേരള ഹോട്ടല്‍ ആന്‍ഡ് റസ്‌റ്റോറന്റ് അസോസിയേഷന്‍ പറഞ്ഞു. ഇതോടെ, ഇത്തരം ആപ്പുകള്‍ ഉപയോഗിച്ച്‌ ഭക്ഷണം ഓര്‍ഡര്‍ ചെയ്യാന്‍ സാധിക്കില്ല.

തുടക്കത്തില്‍ എറണാകുളം ജില്ലയില്‍ മാത്രമാണ് വിലക്കേർപ്പെടുത്തുന്നത്. മെനുവില്‍ ലഭിക്കുന്ന വിലയ്ക്ക് വിഭവങ്ങള്‍ എടുക്കാന്‍ തയ്യാറാണെങ്കില്‍ മാത്രമേ ഈ ആപ്പുകളുമായി സഹകരിക്കുകയുള്ളൂ എന്ന നിലപാടാണ് സംഘടന എടുക്കുന്നത്. ഇത്തരം ആപ്പുകള്‍ റസ്‌റ്റോറന്റുകളില്‍നിന്ന് ഓര്‍ഡറിന്റെ 20-30 ശതമാനം കമ്മിഷന്‍ ഈടാക്കുന്നത് താങ്ങാനാവുന്നില്ലെന്നും ഹോട്ടല്‍ ഉടമകള്‍ പറയുന്നു.