സോഷ്യൽ മീഡിയ ഉപയോഗം മാനസിക സമ്മർദം വർധിപ്പിക്കും

എത്ര മണിക്കൂർ വേണമെങ്കിലും ഫേസ്ബുക്കിലും വാട്ട്‍സാപ്പിലും ചെലവഴിക്കുന്നവരാണ് ഭൂരിഭാഗം ജനങ്ങളും. എന്നാല്‍ മുപ്പത് മിനിറ്റിലധികം സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നവരില്‍ മാനിസക സമ്മര്‍ദ്ദം കൂടുമെന്ന് പുതിയ പഠനം പറയുന്നത്. അമേരിക്കയിലെ പെന്‍സില്‍വാനിയ സര്‍വകലാശാലയിലെ ഗവേഷകരാണ് ഈ പഠനം നടത്തിയത്.

143 ആളുകളെയാണ് ഈ ഗവേഷണത്തിനായി തിരഞ്ഞെടുത്തത്. ഇവരെ രണ്ട് ഗ്രൂപ്പായി തിരിച്ച് ഒരു ഗ്രൂപ്പിന് സമൂഹമാധ്യമങ്ങള്‍ ഉപയോഗിക്കാന്‍ അനുമതി നല്‍കുകയും മറു ഗ്രൂപ്പിന് പരമാവധി 30 മിനിറ്റ് മാത്രം സമൂഹമാധ്യമങ്ങള്‍ ഉപയോഗിക്കാനുമുള്ള അനുമതിയാണ് നല്‍കിയത്. കൂടുതല്‍ സമയം സമൂഹമാധ്യമങ്ങള്‍ ഉപയോഗിച്ചവരിൽ മാനസിക സമ്മര്‍ദ്ദം കൂടിയതായും എന്നാല്‍ 30 മിനിറ്റ് മാത്രം ഉപയോഗിക്കാന്‍ അനുമതി നല്‍കിയവരില്‍ ഈ പ്രശ്നം ഉണ്ടായില്ലെന്നും ഗവേഷകര്‍ കണ്ടെത്തി.