ഗൂഗിളിന്റെ നെയ്‌ബെർലീ ആപ്പ് കൂടുതൽ നഗരങ്ങളിലേക്ക് വ്യാപിക്കാനൊരുങ്ങുന്നു

ഗൂഗിളിന്റെ നൈബര്‍ലി ആപ്പ് ഇന്ത്യയിലെ കൂടുതല്‍ നഗരങ്ങളിലേക്ക് വ്യാപിക്കാനൊരുങ്ങുന്നു. കഴിഞ്ഞ മെയ് മാസത്തിലാണ് ആപ്പ് ഇന്ത്യയില്‍ അവതരിപ്പിച്ചത്. ഒരേ ലൊക്കാലിറ്റിയിലുള്ള ഉപയോക്താക്കള്‍ക്ക് മറ്റു ഉപയോക്താക്കളുമായി ആശയവിനിമയം നടത്താൻ സാധിക്കും. പുതിയ പ്രദേശം കണ്ടെത്താനും അതു സംബന്ധിച്ച സംശയങ്ങള്‍ ചോദിക്കുവാനും ആപ്പ് സഹായകമാണ്.

ഏതെങ്കിലും ഒരു പ്രദേശം തിരഞ്ഞെടുത്താല്‍, ആ പ്രദേശത്ത് താമസിക്കുന്നവര്‍ക്ക് നമ്മളെ ആ ലൊക്കേഷനിലേക്ക് ആഡ് ചെയ്യാന്‍ ഈ ആപ്പിലൂടെ സാധിക്കും. ഹിന്ദി, മറാത്തി, ഗുജറാത്തി എന്നീ ഭാഷകളിലും ആപ്പ് സപ്പോര്‍ട്ട് ചെയ്യും. ചെന്നൈ, ഹൈദരാബാദ്, പൂനെ, കൊല്‍ക്കത്ത തുടങ്ങിയ നഗരങ്ങളിൽ ആപ്പ് പരീക്ഷണത്തിനൊരുങ്ങുകയാണ്.