ടാസ്ക് മാനേജ്‌മന്റ് സുഗമമാക്കാൻ ട്രെല്ലോ ആപ്പ്

ജോലിയുടെ സമയത്തെകുറിച്ച് ഉദാരമായ സമീപനമാണ് പല കമ്പനികളും വെച്ചുപുലര്‍ത്തുന്നത്. കമ്പനിയില്‍ ഇരുന്ന് തന്നെ ജോലി ചെയ്യുന്ന രീതിയെല്ലാം പഴയ കാഴ്ച്ചപ്പാടാണ്. എന്നാല്‍ പല സ്ഥലങ്ങളിലിരുന്ന ജോലി ചെയ്യുമ്പോള്‍, ജീവനക്കാരുടെ മോണിറ്ററിംഗ് പ്രധാനമാണ്. ഇത്തരം സാഹചര്യങ്ങളില്‍ അവരുടെ ടാസ്‌കുകള്‍ കൃത്യമായി മാനേജ് ചെയ്യാന്‍ സാധിക്കുന്ന ആപ്പാണ് ട്രെല്ലോ. വര്‍ക്ക്ഫ്‌ളോ മാനേജ്‌മെന്റ് എളുപ്പത്തില്‍ സാധ്യമാകും.

ബജറ്റ് പ്ലാനിംഗ്, ടീം അംഗങ്ങളുടെ പെര്‍ഫോമന്‍സ് വിലയിരുത്തല്‍, എക്കൗണ്ടിംഗ്, ജീവനക്കാരുമായുള്ള സുതാര്യമായ ആശയവിനിമയം…ഇങ്ങനെ നിരവധി കാര്യങ്ങള്‍ ഈ ആപ്പിലൂടെ നടക്കും. ഒരു ഓള്‍ പര്‍പ്പസ് മാനേജ്‌മെന്റ് ആപ്പ് എന്നുതന്നെ പറയാം. ലോകത്തിന്റെ ഏത് ഭാഗത്താണെങ്കിലും നിങ്ങളുടെ ബിസിനസിനെ കുറിച്ചുള്ള ഒരു ഓവര്‍വ്യൂ എപ്പോള്‍ വേണമെങ്കിലും ഇതിലൂടെ സാധ്യമാകും.

ട്രെല്ലോഡോട്‌കോം എന്ന വെബ് ഐഡിയില്‍ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കും.