പുതിയ ഫീച്ചറുമായി ഗൂഗിൾ മാപ്പ്

വാഹന മേഖലയിൽ ഇലക്ട്രിക് വാഹനങ്ങൾക്ക് പ്രിയം കൂടിവരികയാണ്. ഗ്യാസ്, പെട്രോൾ, ഡീസൽ വാഹനങ്ങൾക്ക് പകരം ഇലക്ട്രിക് വാഹനങ്ങൾ ഉപയോഗിക്കുന്നവർ വിദേശ രാജ്യങ്ങളിൽ കൂടിയിട്ടുണ്ട്. ഇവരെ സഹായിക്കാൻ ഗൂഗിൾ മാപ്പ് വീണ്ടും പരിഷ്കരിച്ച് പുറത്തിറക്കി.

വാഹന ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ സൗകര്യപ്രദമാകുന്ന ഫീച്ചറുമായിട്ടാണ് ഗൂഗിള്‍ മാപ്പ് ഇറങ്ങിയിട്ടുള്ളത്. വാഹനങ്ങള്‍ ചാര്‍ജ് ചെയ്യാന്‍ സൗകര്യമുള്ള സ്ഥലങ്ങളും ഇനി മുതല്‍ ഗൂഗിള്‍ മാപ്പില്‍ ചേര്‍ക്കാന്‍ കഴിയും. ഇവി ചാര്‍ജിങ് ഫീച്ചര്‍ ഗൂഗിള്‍ മാപ്പിന്‍റെ ഐഒഎസ്, ആന്‍ഡ്രോയിഡ് വേര്‍ഷനുകളില്‍ ലഭ്യമാണ്. ചാര്‍ജ് ചെയ്യുന്ന സ്റ്റേഷനിലെ സാങ്കേതിക സൗകര്യങ്ങളെ കുറിച്ചുള്ള വിവരങ്ങളും ഇതിലൂടെ ലഭ്യമാകും.