സമൂഹമാധ്യമങ്ങളിലൂടെ ഇനി സംസ്ഥാനത്തെ കോടതി നടപടികള്‍ അറിയാം

കോടതികളില്‍ നിന്നും സമന്‍സ് ഇനി വാട്‌സാപ്പിലൂടെയും അയക്കും. കോടതിനടപടി അറിയിക്കാനും സമന്‍സ് കൈമാറാനും സാമൂഹ്യമാധ്യമങ്ങള്‍ ഉപയോഗിക്കാന്‍ സംസ്ഥാന കോര്‍ട്ട് മാനേജ്‌മെന്റ് സിസ്റ്റം കമ്മിറ്റിയിൽ തീരുമാനമായി. ഹൈക്കോടതി ജഡ്ജിമാരും, രജിസ്ട്രാറും ,ഡിജിപിയും, ആഭ്യന്തരവകുപ്പിലെയും, ഹൈക്കോടതിയിലെയും ഉന്നത ഉദ്യോഗസ്ഥരും, ജില്ലാ ജഡ്ജിമാരുമടങ്ങുന്നതാണ് കമ്മറ്റി.മേല്‍വിലാസങ്ങളിലെ പ്രശ്‌നങ്ങളും ,ആളില്ലാതെ സമന്‍സ് മടങ്ങുന്ന പ്രശ്‌നങ്ങളും, സമയനഷ്ടങ്ങളുമെല്ലാം ഇതുവഴി പരിഹരിക്കാമെന്നാണ് കരുതുന്നത്.വാട്‌സാപ്പിനുപുറമേ, എസ്‌എംഎസ്, ഇമെയില്‍ എന്നിവ വഴിയും നടപടി അറിയിക്കാം. ഇതിന് ക്രിമിനല്‍ നടപടിചട്ടം 62 വകുപ്പ് ഭേദഗതി ചെയ്യേണ്ടിവരും. ഇത് ഹൈക്കോടതി സര്‍ക്കാരിനെ അറിയിക്കും. വാദികളുടെയും, പ്രതികളുടെയും മൊബൈല്‍ നമ്പറും ഇനി കേസിനൊപ്പം ഉണ്ടാവും