വിക്രം ലാൻഡറിനെ കണ്ടെത്തി;വിനിമയ ബന്ധം പുന:സ്ഥാപിക്കാൻ ശ്രമം തുടരുന്നു
ചന്ദ്രയാന്‍-2 ന്റെ വിക്രം ലാന്‍ഡര്‍ ചന്ദ്രോപരിതലത്തില്‍ കണ്ടെത്തിയെന്ന് ഐ.എസ്.ആര്‍.ഒ ചെയര്‍മാന്‍ കെ. ശിവന്‍ അറിയിച്ചതായി എ.എന്‍.ഐ റിപ്പോര്‍ട്ടു ചെയ്തു. ലാന്‍ഡറിന്റെ സ്ഥാനം കണ്ടെത്തിയെങ്കിലും അതുമായുള്ള ആശയ വിനിമയം പുനഃസ്ഥാപിക്കാന്‍ കഴിഞ്ഞിട്ടില്ല. ‘വിക്രം ലാന്‍ഡറിന്റെ സ്ഥാനം ഞങ്ങള്‍ക്ക് കണ്ടെത്താനായി. ഓര്‍ബിറ്റര്‍ അതിന്റെ തെര്‍മല്‍ ഇമേജ് പകര്‍ത്തിയിട്ടുണ്ട്. ഐ.എസ്.ആര്‍.ഒ ചെയര്‍മാന്‍ കെ. ശിവന്‍ പറഞ്ഞു. ‘എന്നാല്‍ അതുമായി യാതൊരു ആശയവിനിമയവും സാധ്യമായിട്ടില്ല. ശ്രമം തുടരുകയാണ്.’ അദ്ദേഹം പറഞ്ഞു.
സെപ്റ്റംബര്‍ 7 ന് തകര്‍ന്നു വീണ ചന്ദ്രയാന്‍ രണ്ടിലെ വിക്രം ലാന്‍ഡറിനെക്കുറിച്ച് ആദ്യമായാണ് ഇത്രയും വിവരങ്ങള്‍ ലഭിക്കുന്നത്. നാസയുടെ റീ കണ്‍സന്‍സ് ഓര്‍ബിറ്റര്‍ വിക്രം ലാന്‍ഡര്‍ ഇടിച്ചിറക്കിയ പ്രദേശത്തെ ചിത്രങ്ങള്‍ എടുത്തിരുന്നുവെങ്കിലും വിജയിച്ചിരുന്നില്ല.