ട്വിറ്റർ സിഇഒ ജാക്ക് ഡോർസിയുടെ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു

ട്വിറ്റർ സിഇഓ ജാക്ക് ഡോർസിയുടെ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു. വെള്ളിയാഴ്ച ഉച്ചയോടെയാണ് കക്കിൾ സക്വാഡ് എന്ന ഹാക്കർ സംഘമാണ് അക്കൗണ്ട് ഹാക്ക് ചെയ്തത്. ഡോർസിയുടെ അക്കൗണ്ടിൽ നിന്നും വംശീയ അധിക്ഷേപങ്ങളും ആന്റിസെമിറ്റിക് സന്ദേശങ്ങളും മോശം ട്വീറ്റുകളും ഹാക്കർമാർ പോസ്റ്റ് ചെയ്തു. ഹാക്ക് ചെയ്യപ്പെട്ട് ഒരു മണിക്കൂറിനുള്ളിൽ തന്നെ അക്കൗണ്ട് സുരക്ഷിതമാണെന്നറിയിച്ച് ട്വിറ്റർ ട്വീറ്റ് ചെയ്തു.