ഇന്‍സ്റ്റാഗ്രാമിനെ തിരുത്തി; ടെക്കി നേടിയത് 7 ലക്ഷം രൂപ

ഇന്‍സ്റ്റാഗ്രാമിനെ തിരുത്തിയതിന് ചെന്നൈ സ്വദേശിയായ ടെക്കിയ്ക്ക് ലഭിച്ചത് 7 ലക്ഷം രൂപ. ചെന്നൈ സ്വദേശിയും ടെക്കിയുമായ ലക്ഷ്മണ്‍ മുത്തിയക്കാണ് ഇന്‍സ്റ്റാഗ്രാമിന്റെ പോരായ്മ കണ്ടെത്തി അറിയിച്ചതിന് 10,000 ഡോളര്‍ (ഏകദേശം 7.18 ലക്ഷം രൂപ) ലഭിച്ചത്. ഫോട്ടോ, വീഡിയോ ഷെയറിങ് അപ്ലിക്കേഷനില്‍ സുരക്ഷാ വീഴ്ച കണ്ടെത്തിയ ലക്ഷ്മണ്‍, ഇന്‍സ്റ്റഗ്രാമിന്റെ ചുമതലക്കാരായ ഫെയ്‌സ്ബുക്ക് ടീമിന് ബ്ലോഗ് വഴി വിവരം അറിയിക്കുകയായിരുന്നു.

ലക്ഷ്മണിന് മുമ്പും ഇന്‍സ്റ്റാഗ്രാമിന്റെ പിഴവ് കണ്ടെത്തി നല്‍കിയതിന് തുക ലഭിച്ചിട്ടുണ്ട്. ഇതിന് കഴിഞ്ഞ മാസം 30,000 ഡോളര്‍ ലക്ഷ്മണിന് ലഭിച്ചിരുന്നു. കൂടാതെ ലക്ഷ്മണ്‍ നേരത്തെ ഫെയ്‌സ്ബുക്കിലെ ബഗും കണ്ടെത്തി പരിഹരിക്കാന്‍ സഹായിച്ചിട്ടുണ്ട്.