സൗജന്യ വീഡിയോ സ്‌ട്രീമിംഗ്‌ സേവനവുമായി ഫ്ലിപ്കാർട്ട്

ആമസോണിനേയും നെറ്റ്ഫ്ലിക്സിനേയും കടത്തിവെട്ടാൻ വീഡിയോ സ്ട്രീമിംഗുമായി ഫ്ലിപ്കാർട്ട് എത്തുന്നു. സബ്സ്ക്രിപ്ഷൻ ഫീസ് ഇല്ലാതെ തികച്ചും സൗജന്യമായി വീഡിയോകൾ എത്തിക്കാനാണ് ഫ്ലിപ്കാർട്ട് ലക്ഷ്യമിടുന്നത്.

സെപ്തംബറിൽ ദീപാവലി സമയത്ത് വീഡിയോ സ്ട്രീമിംഗ് തുടങ്ങുമെന്ന് ഫ്ലിപ്കാർട്ട് അറിയിച്ചു. ആദ്യഘട്ടങ്ങളിൽ വാൾട്ട് ഡിസ്നിയിൽ നിന്നും ബാലാജി ടെലിഫിലിമിൽ നിന്നും വീഡിയോകൾ വാങ്ങിയായിരിക്കും ഫ്ലിപ്കാർട്ടിൽ സ്ട്രീമിംഗ് നടത്തുക. ഇൻ ഹൗസ് ആയി നിർമ്മിക്കുന്ന വീഡിയോകൾ രണ്ടാം ഘട്ടത്തിൽ പുറത്തിറക്കുമെന്നും ഫ്ലിപ്കാർട്ട് അറിയിച്ചു.