രക്തദാതാക്കളെ തേടാനും രക്തം ദാനം ചെയ്യാനും ' രക്തതാരവലി ' ആന്‍ഡ്രോയിഡ് ആപ്പ്

വേണ്ടപ്പെട്ടവർക്ക് അടിയന്തിരമായി രക്തം ആവശ്യമായി ഉണ്ടോ..? അല്ലെങ്കില്‍ ആവശ്യക്കാർക്ക് രക്തം നൽകാൻ നിങ്ങൾ തയാറാണോ.. ? എന്നാൽ മടിക്കേണ്ട... രക്തദാതാക്കളെ തേടാനും രക്തം ദാനം ചെയ്യാനും ഇനി അലയേണ്ട. 

പരിഹാരവുമായി ദേശീയ ആരോഗ്യ ദൗത്യത്തിന്‍റെ ' രക്തതാരവലി ' ആന്‍ഡ്രോയിഡ് ആപ്ലിക്കേഷൻ നിങ്ങളുടെ വിരല്‍ത്തുമ്പില്‍ തന്നെ. 

ദേശീയ ആരോഗ്യ ദൗത്യം പത്തനംതിട്ടയാണ് ആപ്ലികേഷൻ രൂപകൽപ്പന ചെയ്തിരിക്കുന്നത്. പൊതു ഡയറക്ടറിയുടെ മാതൃകയിൽ നിർമിച്ചിരിക്കുന്ന മൊബൈൽ ആപ്ലിക്കേഷനിൽ രക്തദാതാകളുടെ വിവരങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്. കേരളത്തില്‍ എവിടെ നിന്നും രക്തദാതാക്കളെ കണ്ടെത്താന്‍ കഴിയുന്ന രീതിയിലാണ് ഈ ആപ്ലിക്കേഷന്‍ നിര്‍മിച്ചിരിക്കുന്നത്.