സ്ത്രീ സുരക്ഷാ ആപ്പുമായി എയര്‍ടെല്‍

സ്ത്രീസുരക്ഷക്ക് പ്രാധാന്യം കൊടുത്തുകൊണ്ട് പുത്തൻ ആപ്പുമായി എയർടെൽ രം​ഗത്ത്. മൈ സര്‍ക്കിള്‍’എന്ന സ്ത്രീ സുരക്ഷാ ആപ്പുമായി എയര്‍ടെല്‍ എത്തുന്നു.വ്യവസായി കൂട്ടായ്മയായ ഫിക്കിയുടെ വനിതാ വിഭാഗമായ എഫ്എല്‍ഒ-യുമായി ചേര്‍ന്നാണ് സ്ത്രീ സുരക്ഷാ ആപ്പുമായി ടെലികോം കമ്പനിയായ എയര്‍ടെല്‍ വിപണിയിലേക്ക് എത്തിയിരിക്കുന്നത്.വനിതകൾക്കായുള്ള ഈ ആപ്പ് മൈ സര്‍ക്കിള്‍ എന്ന ഈ ആപ്പ് മലയാളം, ഇംഗ്ലീഷ്, ഹിന്ദി ഉള്‍പ്പെടെ 13 ഭാഷകളില്‍ ഉപയോഗിക്കാവുന്നതുമാണ്.

ഇത്തരത്തിൽ അടിയന്തര സാഹചര്യത്തില്‍ കുടുംബത്തിലെ ഏതെങ്കിലും അഞ്ച് അംഗങ്ങള്‍ക്കോ കൂട്ടുകാര്‍ക്കോ ആപ്പിലൂടെ എസ്ഒഎസ് അലര്‍ട്ട് അയക്കാം.സന്ദേശം അയക്കാന്‍ ആപ്പിലെ എസ്ഒഎസ് പ്രോംപ്റ്റ് അമര്‍ത്തിയാല്‍ മതി. ഐഒഎസ് ആണെങ്കില്‍ സീരിയിലൂടെ ശബ്ദ കമാന്‍ഡ് നല്‍കി ആക്ടിവേറ്റ് ചെയ്യാം.