ബൈജൂസ് ആപ്പിന്റെ ബ്രാന്‍ഡ് അംബാസഡറായി മോഹന്‍ലാല്‍

ഓണ്‍ലൈന്‍ വിദ്യാഭ്യാസ പ്ലാറ്റ്‌ഫോമായ ബൈജൂസ് ആപ്പിന്റെ കേരളത്തിലെ ബ്രാന്‍ഡ് അംബാസഡറായി മോഹന്‍ലാല്‍ എത്തുന്നു. മലയാളത്തില്‍ ആപ്ലിക്കേഷന്‍ പുറത്തിറക്കുന്നതിനു മുന്നോടിയായാണു മോഹന്‍ലാലിനെ ബ്രാന്‍ഡ് അംബാസഡറാക്കുന്നത്. ബോളിവുഡ് താരം ഷാരൂഖ് ഖാന്‍ തന്നെയാകും കേരളത്തിന് പുറത്തെ ബ്രാന്‍ഡ് അംബാസഡര്‍.

ലോകത്തിലെ ഏറ്റവും വലിയ വിദ്യാഭ്യാസ പ്ലാറ്റ്‌ഫോമാകുക എന്ന ലക്ഷ്യത്തിന്റെ ഭാഗമായാണ് കമ്പനി പ്രാദേശിക ഭാഷകളില്‍ കൂടി ആപ്ലിക്കേഷന്‍ ലഭ്യമാക്കുന്നത്. ബൈജൂസ് ആപ്പിനു നിലവില്‍ ലോകത്താകെ 3.3 കോടി ഉപയോക്താക്കളാണുള്ളത്. മോഹന്‍ലാല്‍ ആപ്പിന്റെ അംബാസഡറായി എത്തുന്നത് വലിയ അംഗീകാരമായിട്ടാണ് കാണുന്നതെന്ന് ബൈജൂസ് സ്ഥാപകനും സിഇഒയുമായ ബൈജു രവീന്ദ്രന്‍ പറഞ്ഞു.