നെറ്റ്ഫ്ലിക്സിനെ പിന്തള്ളി ഏറ്റവും കൂടുതല്‍ പണമുണ്ടാക്കുന്ന ആപ്പായി ടിന്‍റര്‍
ഡല്‍ഹി : ഓണ്‍ലൈന്‍ മൂവീ പ്ലാറ്റഫോo ആപ്പായ നെറ്റ്ഫ്ലിക്സിനെ പിന്തള്ളി ഏറ്റവും കൂടുതല്‍ പണമുണ്ടാക്കുന്ന ആപ്പായി ഡേറ്റിംഗ് ആപ്പ് ടിന്‍റര്‍. നോണ്‍ ഗെയിമിംഗ് വിഭാഗത്തിലാണ് ലോകത്തിലെ ഏറ്റവും വലിയ വീഡിയോ സ്ട്രീമിംഗ് ആപ്പുകളില്‍ ഒന്നായ നെറ്റ്ഫ്ലിക്സിനെ ഡേറ്റിംഗ് ആപ്പ് പിന്തള്ളിയത്.
ആപ്പിള്‍ ആപ്പ് സ്റ്റോറിലും, ഗൂഗിള്‍ പ്ലേ സ്റ്റോറിലും ലഭിക്കുന്ന ആപ്പിന്‍റെ വരുമാനം 260. 7 മില്യണ്‍ അമേരിക്കന്‍ ഡോളറാണ്. നെറ്റ്ഫ്ലിക്സിന്‍റെത് 216.3 മില്ല്യണ്‍ അമേരിക്കന്‍ ഡോളറാണ്. ഇത് 2019 ലെ മാര്‍ച്ച് മാസത്തില്‍ അവസാനിച്ച സാമ്ബത്തിക പാദത്തിലെ കണക്കാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.ആപ്പ് ഇന്‍റലജന്‍സ് ഫ്രൈം ടവര്‍ ആണ് കണക്ക് പുറത്തുവിട്ടത്. ടിന്‍ററിന് 2019 ലെ ആദ്യപാദത്തില്‍ വരുമാനത്തില്‍ 42 ശതമാനം വളര്‍ച്ച ഉണ്ടായി എന്നാണ് റിപ്പോര്‍ട്ട് പറയുന്നത്.