ടിക് ടോക് നിരോധിക്കണമെന്ന് മദ്രാസ് ഹൈക്കോടതി

ടിക് ടോക് നിരോധിക്കണമെന്ന് കേന്ദ്രത്തോട് മദ്രാസ് ഹൈക്കോടതി. മദ്രാസ് ഹൈക്കോടതി മധുര ബെഞ്ചാണ് ഇപ്പോള്‍ പുതിയ ഓഡര്‍ ഇറക്കിയത്. ആപ്പ് പോണോഗ്രാഫിയെ പ്രോത്സാഹിപ്പിക്കുന്നുവെന്നാണ് മദ്രാസ് ഹൈക്കോടതി ഇതിന് കാരണമായി പറയുന്നത്.മാധ്യമങ്ങള്‍ ടിക് ടോക്ക് വീഡിയോകള്‍  പ്രക്ഷേപണം ചെയ്യുന്നത് നിര്‍ത്തണമെന്നും à´ˆ ഉത്തരവില്‍ പറയുന്നു. ടിക് ടോക്കിന് ഇന്ത്യയില്‍ ഏതാണ്ട് 54 ദശലക്ഷം സജീവ അംഗങ്ങളാണുള്ളത്. 

കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യാനുള്ള വഴി  ടിക് ടോക്ക് ഒരുക്കുന്നു എന്നാണ് സാമൂഹ്യ പ്രവര്‍ത്തകനും അഭിഭാഷകനുമായ മുത്തു കുമാര്‍ നല്‍കിയ ഹര്‍ജിയില്‍ ആരോപിക്കുന്നത്. പോണോഗ്രാഫി, സാംസ്കാരിക തകര്‍ച്ച, ശിശു പീഢനം, ആത്മഹത്യ തുടങ്ങിയവയ്ക്ക് ടിക് ടോക്ക് കാരണമാകുന്നു എന്ന് ഹര്‍ജിയില്‍ പറയുന്നു.