രാജ്യത്തെ ഏറ്റവും വേഗതയുള്ള 4G സേവനം നല്‍കുന്നത് റിലയൻസ് ജിയോ

രാജ്യത്ത് ഏറ്റവും വേഗതയേറിയ 4G സേവനം നല്‍കുന്നത് റിലയന്‍സ് ജിയോയെന്ന് ടെലികോം റെഗുലേറ്ററി അതോറിറ്റിയുടെ റിപ്പോര്‍ട്ട്. 20.8 à´Žà´‚ ബി പെര്‍ സെക്കന്‍ഡാണ് ജിയോ 4Gയുടെ à´¶à´°à´¾à´¶à´°à´¿ വേഗത. എയര്‍‌ടെലിന് 4G വേഗതയില്‍ രണ്ടാംസ്ഥാനത്ത് എത്താന്‍ മാത്രമേ സാധിച്ചൊള്ളു. 9.6 à´Žà´‚ ബി പെര്‍ സെക്കന്‍ഡ് ആണ് എയര്‍ടെല്‍ 4Gയുടെ ശരാശരി വേഗത. 6.3 à´Žà´‚ ബി പി എസ് വേഗതയുമായി വോഡഫോണ്‍ ആണ് മൂന്നാം സ്ഥാനത്തുള്ളത്. 

അതേസമയം 3G നെറ്റ്‌വര്‍ക്കുകളുടെ വേഗതയില്‍ വോഡഫോണാണ് രാജ്യത്ത് ഒന്നാം സ്ഥാനത്തുള്ളത് 2.8 എം ബി പി എസ് ആണ് 3Gയില്‍ വോഡഫോണിന്റെ ശരാശരി വേഗത. 2.5 എം ബി പി സുമായി ഐഡിയയും ബി എസ് എന്‍ എല്ലും രണ്ടാം സ്ഥാനത്തുള്ളപ്പോള്‍ 2.4 എം ബി പി എസുമായി എയര്‍ടെലാണ് മൂന്നാംസ്ഥാനത്ത്. മൈ സ്പീഡ് ആപ്പിലൂടെയാണ് ടെലികോം റെഗുലേറ്ററി അതോറിറ്റി രാജ്യത്തെ ഏറ്റവും വേഗതയേറിയ 4G നെറ്റ്‌വര്‍ക്ക് കണ്ടെത്തിയത്.