ഡ്രൈവര്‍ മദ്യപിച്ചാല്‍ തിരിച്ചറിയും; സുരക്ഷയ്ക്ക് പുതിയ ടെക്നോളജിയുമായി വോൾവോ

ഡ്രൈവര്‍ മദ്യപിച്ചും അമിത വേഗതയില്‍ അശ്രദ്ധമായും വാഹനമോടിക്കുന്നത് തടയാന്‍ നീക്കവുമായി സ്വീഡിഷ് വാഹന നിര്‍മ്മാതാക്കളായ വോള്‍വോ. മദ്യപിച്ച ഡ്രൈവറെ തിരിച്ചറിഞ്ഞ് വാഹനത്തിന്‍റെ ഓട്ടം തനിയെ നിലയ്ക്കുന്ന അത്യാധുനിക സംവിധാനമുള്ള കാറുമായിട്ടാണ് വോള്‍വോ വരുന്നത്. നൂതന സെന്‍സറുകളും ക്യാമറയും ഉപയോഗിച്ച് മദ്യപിച്ച ഡ്രൈവർമാരെ തിരിച്ചറിയും. 

ബ്രീത്ത് അനലൈസറിന് സമാനമായ രീതിയില്‍ ഡ്രൈവര്‍ മദ്യപിച്ചിട്ടുണ്ടോയെന്നും അശ്രദ്ധമായ ഡ്രൈവിങ്ങാണോ എന്നും സ്വയം തിരിച്ചറിയുന്ന കാര്‍ സ്വയം വേഗം കുറയ്ക്കുകയും അപകടം ഒഴിവാക്കുകയും ചെയ്യുന്ന സംവിധാനമാണ് കമ്പനി വികസിപ്പിക്കുന്നത്.