റോഡില്‍ സ്പീഡ് ക്യാമറയുണ്ടെങ്കില്‍ ഇനി ഗൂഗിള്‍ മാപ്പ് മുന്നറിയിപ്പ് തരും

വലിയ മാറ്റങ്ങളുമായി ഗൂഗിള്‍ മാപ്പ്. വഴികളിൽ അപകടങ്ങളെ കുറിച്ചും സ്പീഡ് ക്യാമറകളുടെ സാന്നിധ്യത്തെ കുറിച്ചും ഇനി ഗൂഗിള്‍ മാപ്‌സ് ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കും. ഈ വര്‍ഷമാദ്യം അമേരിക്ക, യുകെ, ഓസ്‌ട്രേലിയ, റഷ്യ, ബ്രസീല്‍, മെക്‌സിക്കോ, കാനഡ, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളില്‍ പരീക്ഷിച്ച പുതിയ സംവിധാനം ഇന്ത്യയിലും ഗൂഗിള്‍ കൊണ്ടുവന്നിരിക്കുകയാണ്.

പോകുന്ന വഴിക്ക് അപകടം നടന്നിട്ടുണ്ടെന്ന് കണ്ടാല്‍ മാപ്‌സില്‍ അത് രേഖപ്പെടുത്താന്‍ ഉപയോക്താക്കള്‍ക്കും സാധിക്കും. സമാന രീതിയില്‍ സ്പീഡ് ക്യാമറകളുടെ സാന്നിധ്യം റിപ്പോര്‍ട്ട് ചെയ്യാനും ഗൂഗിള്‍ അവസരം നല്‍കുന്നുണ്ട്. നല്‍കുന്ന വിവരങ്ങള്‍ ഒന്നിലേറെ പേര്‍ സ്ഥിരീകരിച്ചാല്‍ മാത്രമെ മാപ്പിൽ പ്രത്യക്ഷപ്പെടുകയുള്ളൂ.