100 മെഗാ പിക്‌സല്‍ ശേഷിയുള്ള മൊബൈല്‍ ക്യാമറകള്‍ വരുന്നു

ഏതാണ്ട് 192 മെഗാപിക്സല്‍ വരെയുള്ള ക്യാമറകളെ ഉൾക്കൊള്ളാൻ ശേഷിയുള്ള സ്മാര്‍ട്ട്‌ഫോണ്‍ പ്രോസസ്സറുകള്‍ വിപണിയിലിറങ്ങുമെന്ന് റിപ്പോർട്ടുകൾ. ജനപ്രിയ സ്മാര്‍ട്ട്ഫോണ്‍ പ്രോസസ്സറായ സ്നാപ്ഡ്രാഗണിന്റെ നിര്‍മാതാക്കളായ ക്യുവല്‍കോമാണ് ഈ ഹൈക്ക്വോളിറ്റി ക്യാമറകള്‍ക്ക് പിന്നില്‍ പ്രവർത്തിക്കുന്നത്. 64 മെഗാ പികസല്‍ ക്യാമറയുള്ള ഫോണുകള്‍ ഈ വര്‍ഷം മാര്‍ക്കറ്റിലെത്തിയേക്കാമെന്നാണ് ക്യുവല്‍കോമിന്റെ അധികൃതർ അവകാശപ്പെടുന്നത്.

100 മെഗാപിക്സലിലധികം ശേഷിയുള്ള ക്യാമറകള്‍ സാധ്യമാകുമെന്നുള്ള വസ്തുത വലിയ സാധ്യതയാണ് മുന്നോട്ട് വെയ്ക്കുന്നത്. സ്മാര്‍ട്ട് ഫോണ്‍ പ്രോസസറുകളില്‍ വരുന്ന ഈ മാറ്റം ഫോണ്‍ ഫോട്ടോഗ്രാഫി രംഗത്ത് വിപ്ലവകരമായ മാറ്റമാണ് സൃഷ്ടിക്കാൻ പോകുന്നത്. നിലവില്‍ വിപണിയില്‍ ലഭ്യമാകുന്ന ഏറ്റവും കരുത്തനായ ക്യാമറ 48 മെഗാപിക്സലിന്റേതാണ്.