കാര്‍ഡില്ലാതെ എടിഎമ്മില്‍ നിന്ന് പണമെടുക്കാം; പുതിയ സംവിധാനവുമായി എസ്ബിഐ

'യോ​നോ ക്യാഷ്' (YONO - You Only Need One) സൗകര്യവുമായി എസ്ബിഐ. കാ​ര്‍​ഡി​ല്ലാ​തെ എ​ടിഎമ്മിലൂടെ പണം പിന്‍വലിക്കാനുള്ള സൗകര്യമാണിത്. കാ​ര്‍​ഡ് ഇ​ല്ലാ​തെ തന്നെ 16,500 എ​സ്ബി​ഐ എ​ടി​മ്മു​ക​ളി​ലൂ​ടെ യോ​നോ വ​ഴി പ​ണം പിന്‍വലിക്കാന്‍ സാധിക്കും. അ​ടു​ത്ത ര​ണ്ടു വ​ര്‍​ഷ​ങ്ങ​ള്‍​ക്കു​ള്ളി​ല്‍ യോ​നോ വ​ഴി എ​ല്ലാ ഇ​ട​പാ​ടു​ക​ളും ഒ​രൊ​റ്റ കു​ട​ക്കീ​ഴി​നു​ള്ളി​ലാ​ക്കി ഒ​രു ഡി​ജി​റ്റ​ല്‍ ലോ​കം ഒ​രു​ക്കു​ന്ന​തി​നാ​ണ് തങ്ങള്‍ ലക്ഷ്യമിടുന്നതെന്ന് എ​സ്ബി​ഐ ചെ​യ​ര്‍​മാ​ന്‍ ര​ജ​നീ​ഷ് കു​മാ​ര്‍ അറിയിച്ചു.

à´Ž à´Ÿà´¿ à´Žà´‚ കാര്‍ഡില്ലാതെ ആപ്പ് വഴി പണം പിന്‍വലിക്കാവുന്ന à´Ž à´Ÿà´¿ എമ്മുകള്‍ക്ക് യോനോ ക്യാഷ് പോയിന്റ്‌സ് എന്ന പേരിലാണ് അറിയപ്പെടുക. ഇതിനായി ആദ്യം ചെയ്യേണ്ടത് നമ്മുടെ സ്മാര്‍ട്ട് ഫോണിലെ പ്ലേസ്‌റ്റോറില്‍ നിന്ന് യോനോ ക്യാഷ് എന്ന മൊബൈല്‍ ആപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്യുക എന്നതാണ്. ആന്‍ഡ്രോയിഡ് ഐ à´’ എസ് മൊബൈല്‍ ഫോണുകളില്‍ നിന്ന് ഇത് ഡൗണ്‍ലോഡ് ചെയ്യാം. ഏതെങ്കിലും വെബ് ബ്രൗസര്‍ വഴിയും യോനോ ക്യാഷിലേക്ക് പ്രവേശിക്കാം. 

യോനോ ആപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്യുമ്പോൾ തന്നെ ഇടപാടുകള്‍ നടത്തുന്നതിനാവശ്യമായ ആറക്ക യോനോ ക്യാഷ് പിന്‍ നമ്പർ ലഭിക്കും. മൊബൈല്‍ ഉപയോഗിച്ച്‌ പണം പിന്‍വലിക്കുന്ന സമയത്ത് അക്കൗണ്ടുമായി ബന്ധിപ്പിച്ച മൊബൈല്‍ നമ്പറിലേക്ക് മറ്റൊരു ആറക്ക റഫറന്‍സ് നമ്പർ എസ് à´Žà´‚ എസ്സായി ലഭിക്കുകയും ചെയ്യും. 30 മിനുട്ടുകള്‍ക്കകം യോനോ ക്യാഷ് പോയിന്റില്‍ ചെന്ന് റഫറന്‍സ് നമ്പർ പിന്‍ നമ്പറും നല്‍കിയാല്‍ പണം ലഭിക്കും. 

കാര്‍ഡില്ലാതെ എടിഎമ്മില്‍ നിന്ന് പണം പിന്‍വലിക്കാനുള്ള സംവിധാനം കൂടുതല്‍ സുരക്ഷിതമായ സംവിധാനമാണ്.à´Žà´Ÿà´¿à´Žà´‚ കാര്‍ഡ് തട്ടിപ്പുകള്‍ നടക്കാനുള്ള സാധ്യതയാണ് ഇതോടെ ഇല്ലാതെയായിരിക്കുന്നത്. കാര്‍ഡ് നഷ്ടപ്പെടുമെന്ന ഭയമോ പിൻനമ്പർ  ആശങ്കയോ ഇതോടെ ഇല്ലാതാകും.