ഇന്ത്യന്‍ സംഗീത വിപണി കീഴടക്കി സ്‌പോട്ടിഫൈ

ലോകത്തെ ഏറ്റവും ജനപ്രിയ മ്യൂസിക് സ്ട്രീമിങ് സേവനദാതാക്കളായ സ്‌പോട്ടിഫൈ ഇന്ത്യന്‍ വിപണി കീഴടക്കി മുന്നേറുന്നു.റിലയന്‍സിന്റെ ജിയോസാവന്‍, ആപ്പിളിന്റെ ആപ്പിള്‍ മ്യൂസിക്, ആമസോണിന്റെ പ്രൈം മ്യൂസിക്, ആല്‍ഫബെറ്റിന്റെ ഗൂഗ്ള്‍ പ്ലേ മ്യൂസിക് തുടങ്ങിയ വമ്പൻ കമ്പനികൾ വാഴുന്ന വിപണിയിലേക്കാണ് സ്‌പോട്ടിഫൈയുടെ കടന്നുവരവ്.  ഏതാണ്ട് 10 ലക്ഷം പേരാണ് ലോഞ്ച് ചെയ്ത് ഒരാഴ്ച്ചയ്ക്കുള്ളിൽ സ്‌പോട്ടിഫൈയുടെ ഉപയോക്താക്കളായി മാറിയത്. 

പരസ്യങ്ങളോട് കൂടിയ സൗജന്യ വേര്‍ഷനും മാസം 119 രൂപ നിരക്കില്‍ പരസ്യമില്ലാത്ത പ്രീമിയം സര്‍വീസും സ്‌പോട്ടിഫൈ വാഗ്ദാനം ചെയ്യുന്നു. 130 കോടി ജനങ്ങളും 400 ദശലക്ഷം സ്മാര്‍ട്ട്‌ഫോണ്‍ ഉപയോക്താക്കളും ഉള്ള ഇന്ത്യ സ്‌പോട്ടിഫൈയെ സംബന്ധിച്ചിടത്തോളം വലിയൊരു വിപണിയാണ്. 80 ദശലക്ഷം ഉപയോക്താക്കളുള്ള ടൈംസ് ഇന്റർനെറ്റിന്റെ ഗാനയാണ് നിലവില്‍ ഇന്ത്യന്‍ സ്ട്രീമിങ് വിപണിയില്‍ മുന്നില്‍ നില്‍ക്കുന്നത്.