കുട്ടികൾക്ക് വായന എളുപ്പമാക്കാൻ ഗൂഗിളിന്റെ ബോലോ ആപ്പ്

ഹിന്ദി, ഇംഗ്ലീഷ് വായന എളുപ്പമാക്കാന്‍ കുട്ടികളെ സഹായിക്കുന്ന 'ബോലോ' മൊബൈല്‍ ആപ്ലിക്കേഷനുമായി ഗൂഗിള്‍. à´ˆ ഓണ്‍ലൈന്‍ റീഡിംഗ് ആപ്പ് മാസങ്ങള്‍ നീണ്ട പരീക്ഷണങ്ങള്‍ക്കു ശേഷമാണ് കമ്പനി പുറത്തിറക്കുന്നത്. ആന്‍ഡ്രോയിഡ് ഓപ്പറേറ്റിംഗ് സിസ്റ്റം ഉപയോഗിക്കുന്നവര്‍ക്ക് à´ˆ ആപ്പ് ലഭ്യമാകും. 

പഠനന മേഖലയില്‍ ഏറെ മാറ്റം കൊണ്ടുവരാന്‍ സാങ്കേതികവിദ്യയ്ക്കു കഴിയുമെന്നും, എല്ലാ വിദ്യാര്‍ഥികള്‍ക്കും ഇതിന്റെ പ്രയോജനം ലഭിക്കണമെന്നാണ് ആഗ്രഹിക്കുന്നതെന്നും കമ്പനി പ്രസ്താവനയില്‍ അറിയിച്ചു. ഹിന്ദി സംസാരിക്കുന്നവരെ ലക്ഷ്യമിട്ടാണ് ഇപ്പോള്‍ ആപ്പ് തയാറാക്കിയിരിക്കുന്നതെങ്കിലും ഭാവിയില്‍ മറ്റ് ഇന്ത്യന്‍ ഭാഷകളിലും ഇത് ലഭ്യമാകുന്നതാണ്. ഉത്തരപ്രദേശിലെ 200 ഗ്രാമങ്ങലിലാണ് പൈലറ്റ് പ്രോഗ്രാം നടപ്പാക്കിയതെന്നും, കുട്ടികളുടെ വായനയില്‍ 64 ശതമാനം പുരോഗതി കൈവരിക്കാന്‍ സാധിച്ചുവെന്നും ഗൂഗിള്‍  അവകാശപ്പെടുന്നു.