'കൊക്കോണിക്സ്' കേരളത്തിന്റെ സ്വന്തം ലാപ്ടോപ്പ്

കേരള സര്‍ക്കാറിന്‍റെ ഹാർഡ്വെയർ മിഷന്‍റെ മേൽനോട്ടത്തിൽ നിര്‍മ്മിക്കുന്ന ലാപ്ടോപ്പാണ് ‘കോകോണിക്സ്’ (Coconics). തെങ്ങിനെ പ്രതിനിധാനംചെയ്യുന്ന ‘കോകോ’ യും ഇലക്ട്രോണിക്സിലെ ‘ണിക്സ്’ എന്നിവ ചേർത്താണ് പുതിയ പേര് ഉണ്ടാക്കിയിട്ടുളത്ത്. വൈകാതെ തന്നെ ഈ ലാപ്ടോപ്പുകൾ കേരളത്തിലെ വിപണിയിലെത്തും.

ഹാർഡ്വെയർ മിഷന്‍റെ മേൽനോട്ടത്തിൽ കെൽട്രോൺ കമ്പനിയാണ് കേരള ലാപ്ടോപ് നിർമിക്കുക. തിരുവനന്തപുരം മൺവിളയിലുള്ള കെൽട്രോൺ യൂണിറ്റിലാണ് നിർമാണം. ഇവിടെ ഉൽപ്പാദന യൂണിറ്റ് തുടങ്ങുന്നതിന് സൗകര്യങ്ങൾ സജ്ജമാക്കുന്നുണ്ട്. കെൽട്രോൺ, കെഎസ്ഐഡിസി, ഹാർഡ്വെയർ മിഷൻ എന്നിവയുടെ സഹകരണത്തോടെ ഇന്റെൽ, യുഎസ്ഡി ഗ്ലോബൽ കമ്പനികളുമായി സഹകരിച്ചാണ് ലാപ്ടോപ് നിർമിക്കുന്നത്. ഇറക്കുമതി ചെയ്യുന്ന വസ്തുക്കൾ കൂട്ടിയോജിപ്പിച്ചാണ് ആദ്യ ‘കോകോണിക്സ്’ ലാപ്ടോപ്പുകൾ പുറത്തിറക്കുന്നത്.