അമേരിക്കൻ കമ്പനിയെ ഏറ്റെടുത്ത് ബൈജൂസ്‌ ആപ്പ്

ലോകത്തിലെ തന്നെ ഏറ്റവും വലിയ ലേണിങ് ആപ്പ് എന്ന ലക്ഷ്യവുമായി കുതിക്കുകയാണ് ബൈജൂസ് ആപ്പ്. കഴിഞ്ഞ ദിവസമാണ് അമേരിക്കന്‍ ലേണിങ് പ്ലാറ്റ്‌ഫോം ആയ ഒസ്‌മോയെ ഈ കമ്പനി സ്വന്തമാക്കിയത്. ഈയടുത്താണ് പ്രമുഖ ടെക്നോളജി നിക്ഷേപകരായ നാസ്പേഴ്സും കാനഡ പെന്‍ഷന്‍ പ്ലാന്‍ ഇന്‍വെസ്റ്റ്മെന്‍റ് ബോര്‍ഡും ചേര്‍ന്ന് 54 കോടി ഡോളര്‍ നിക്ഷേപം ബൈജൂസ് ആപ്പില്‍ നടത്തിയത്. അതിനു പിന്നാലെയാണ് പുതിയ നടപടി.

ഏതാണ്ട് 12 കോടി ഡോളറിനാണ് ഓസ്മോയെ ബൈജൂസ് ഏറ്റെടുത്തത്. ഓസ്മോയുടെ ഫിസിക്കല്‍-ടു-ഡിജിറ്റല്‍ ടെക്നോളജി മൂന്ന് മുതല്‍ എട്ട് വയസ്സ് വരെ പ്രായമുളള കുട്ടികള്‍ക്ക് ഏറെ പ്രയോജനപ്പെടും. മലയാളിയായ ബൈജു രവീന്ദ്രന്‍ ആണ് ബൈജൂസ് ലേണിങ് ആപ്പിന്റെ സ്ഥാപകന്‍.