ഈ ബസ്സിന്‌ ഡ്രൈവറും ഇന്ധനവും വേണ്ട

ഇന്ധനമോ ഡ്രൈവറോ വേണ്ട à´ˆ ബസ്സിന്. കേൾക്കുമ്പോൾ സത്യമാണോ എന്ന് നമ്മൾ ചിന്തിക്കുന്നുണ്ടാകും. എന്നാൽ സത്യം തന്നെ. ജലന്തര്‍ ലൗലി പ്രൊഫഷണല്‍ യൂണിവേഴ്‌സിറ്റയിലെ 300 ഓളം വിദ്യാര്‍ഥികള്‍ ചേര്‍ന്നാണ് ഡ്രൈവറും ഇന്ധനവും വേണ്ടാത്ത ബസ്സിനെ അവതരിപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിലായി നടന്ന 106 മത് ഇന്ത്യന്‍ സയന്‍സ് കോണ്‍ഗ്രസിലാണ് സൗരോര്‍ജത്തിലും ബാറ്ററിയിലും പ്രവര്‍ത്തിക്കുന്ന ബസ് പ്രദര്‍ശിപ്പിച്ചത്. 

10 മുതല്‍ 30 വരെ ആളുകള്‍ക്ക് à´ˆ ബസില്‍ യാത്ര ചെയ്യാം എന്നാണ് അവകാശപ്പെടുന്നത്. ബസ് à´ˆ വര്ഷം തന്നെ സര്‍വീസ് തുടങ്ങുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നു .ചെലവ് വളരെ കുറവ് മതി à´ˆ ബസ് സര്‍വ്വീസ് നടത്താന്‍.  ജിപിഎസ് , ബ്ലൂ ടൂത്ത് തുടങ്ങിയ സംവിധാനങ്ങള്‍ നിയന്ത്രിക്കുന്ന à´ˆ ബസ് സൗരോര്‍ജ്ജമാതിനാല്‍ മറ്റ് ഇന്ധനങ്ങളുടെ ആവശ്യമില്ല.