ടെസ്ല ഇന്ത്യയിലേക്കെത്തുന്നു ?

ലോകത്ത് ഇലക്ട്രിക് കാർ വിപ്ലവത്തിന് തുടക്കം കുറിച്ച ടെസ്ല മോട്ടോർസ് അടുത്ത വർഷത്തോടുകൂടി ഇന്ത്യയിലേക്കെത്തുമെന്ന് സൂചന. ടെസ്ല സ്ഥാപകനായ ഇലോൺ മസ്കാണ് തന്റെ ട്വിറ്റർ അക്കൗണ്ടിൽ ഇന്ത്യയിലേക്ക് വരാനുള്ള പദ്ധതിയെപ്പറ്റി സൂചന നൽകിയത്.
“വടക്കേ അമേരിക്ക, കിഴക്കൻ യൂറോപ്പ്, ചൈന, ജപ്പാൻ എന്നീ രാജ്യങ്ങളിലെ മെട്രോ നഗരങ്ങൾക്ക് പുറമെയുള്ള സ്ഥലങ്ങളിൽ കൂടി കമ്പനിയുടെ പ്രവർത്തനം വിപുലപ്പെടുത്താൻ ടെസ്ലയുടെ സർവീസ് ടീമിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് കൂടാതെ, അടുത്ത വർഷം ഇന്ത്യ, ആഫ്രിക്ക, തെക്കേ അമേരിക്ക എന്നിവിടങ്ങളിൽ ഭാഗീകമായി കമ്പനിയുടെ സാന്നിധ്യം ഉറപ്പാക്കണം. 2020 ഓടെ ഇത് വിപുലപ്പെടുത്താം,”
മസ്ക് കുറിച്ചു.