പറക്കും ബൈക്കുമായി ദുബായ് പോലീസ്

ലോകത്തെ വീണ്ടും ഞെട്ടിച്ചുകൊണ്ട് പറക്കും ബൈക്കുമായി ദുബായ് പൊലീസ്. ഡ്രോണിന്റെ മാതൃകയില്‍ പ്രവര്‍ത്തിക്കുന്ന പറക്കും ബൈക്ക് നിർമിക്കുന്നത് ഹോവര്‍സര്‍ഫര്‍ എന്ന റഷ്യന്‍ കമ്പനിയാണ്. സ്കോർപിയോൺ 3 എന്ന പേരിട്ടിരുന്നു ബൈക്കിന് ഒരാളെ വഹിച്ചുകൊണ്ട് 5 മീറ്റര്‍ വരെ ഉയരത്തില്‍ ഈ വാഹനത്തിന് പറക്കാനാകും. ഒറ്റയടിക്ക് 25 മിനിറ്റു നേരം വരെ പറക്കാന്‍ സാധിക്കും.  ബൈക്കിന്റെ പരമാവധി വേഗം 70 കിലോമീറ്റാണ്. എട്ടുമണിക്കൂർ വരെ ചാർജ് നിൽക്കുന്ന ബാറ്ററിയാണ് ബൈക്കിൽ. 150 കിലോഗ്രാം ഭാരമുള്ള ബൈക്കിന് 300 കിലോഗ്രാം വരെ ഭാരം വഹിക്കാനാവും.